വെൽഫെയർ പാർടി സ്ഥാനാർഥിയുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ലീഗ് എംഎൽഎ
print edition കെ പി എ മജീദ് വോട്ട് ചെയ്യേണ്ടത് ജമാഅത്തെ സ്ഥാനാർഥിക്ക്

മലപ്പുറം
മുസ്ലിംലീഗ് ദേശീയ വൈസ് പ്രസിഡന്റ് കെ പി എ മജീദ് എംഎൽഎ വോട്ടുചെയ്യേണ്ടത് ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ സ്ഥാനാർഥിക്ക്. കുറുവ പഞ്ചായത്തിലെ പടപ്പറമ്പിലാണ് മജീദിന്റെ വീട്. മങ്കട ബ്ലോക്ക് പഞ്ചായത്ത് പടപ്പറമ്പ് ഡിവിഷനിൽ വെൽഫെയർ പാർടിയുടെ സമീറ തോട്ടോളിയാണ് യുഡിഎഫ് സ്ഥാനാർഥി.
കഴിഞ്ഞതവണ കോൺഗ്രസ് ജയിച്ച ബ്ലോക്ക് ഡിവിഷനാണിത്. ഇത്തവണ സീറ്റ് കോൺഗ്രസിൽനിന്നു ലീഗ് ഏറ്റെടുത്ത് വെൽഫെയറിന് നൽകി. ഇതിൽ പ്രതിഷേധിച്ച് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് നാസർ കുറുവ ഉൾപ്പെടെ നിരവധിപേർ രാജിവച്ചു. യുഡിഎഫ് സ്വതന്ത്ര സ്ഥാനാർഥിയായി മൊബൈൽ ചിഹ്നത്തിലാണ് വെൽഫെയർ മത്സരിക്കുന്നത്.
വെൽഫെയർ പാർടി സ്ഥാനാർഥിയുടെ കൺവൻഷൻ ഉദ്ഘാടനം ചെയ്ത് ലീഗ് എംഎൽഎ
ജമാ അത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർടി സ്ഥാനാർഥിയുടെ തെരഞ്ഞെടുപ്പ് കൺവൻഷൻ ഉദ്ഘാടനംചെയ്തത് മുസ്ലിംലീഗ് എംഎൽഎ നജീബ് കാന്തപുരം. വെട്ടത്തൂർ പഞ്ചായത്ത് 19-ാം വാർഡിൽ വെൽഫെയർ സ്ഥാനാർഥി കെ പി യൂസഫിന്റെ കൺവൻഷനാണ് നജീബ് ഉദ്ഘാടനംചെയ്തത്. വെൽഫെയർ പാർടി ജില്ലാ സെക്രട്ടറി അഷ്റഫ് അലി കട്ടുപ്പാറ ഉൾപ്പെടെ വേദി പങ്കിട്ടു. പഞ്ചായത്ത് രണ്ട് വാർഡിൽ യുഡിഎഫ് പിന്തുണയിലാണ് വെൽഫെയർ പാർടി മത്സരിക്കുന്നത്. 19-ാം വാർഡിൽ യുഡിഎഫ് സ്വതന്ത്രനായും ഒന്നാംവാർഡിൽ വെൽഫെയർ പാർടി ചിഹ്നത്തിലുമാണ് മത്സരിക്കുന്നത്.








0 comments