ad
Deshabhimani

സ്വത്ത് തർക്കം: കൊടുവള്ളിയിൽ സഹോദരനെ വെട്ടിക്കൊന്നു

stabbed
വെബ് ഡെസ്ക്

Published on Jul 05, 2026, 08:49 AM | 1 min read

കോഴിക്കോട്: കൊടുവള്ളിയിൽ സ്വത്തു തർക്കത്തെ തുടർന്ന് സഹോദരനെ വെട്ടിക്കൊന്നു. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇയാളുടെ മൂത്ത സഹോദരൻ പ്രമോദിനെ (54) പോലീസ് കസ്റ്റഡിയിലെടുത്തു. ശനിയാഴ്ച രാത്രി 10.30 ഓടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകമെന്ന് പൊലീസ് പറഞ്ഞു.


ഇരുവരും ഒരേ വീട്ടിലായിരുന്നു താമസം. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ സ്വത്തു സംബന്ധിച്ച് ദീർഘകാലമായി തർക്കം നിലനിന്നിരുന്നു. ഇത് സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും ഉത്തരവ് നിലനിൽക്കുകയും ചെയ്തിരുന്നുവെങ്കിലും തർക്കങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല.


ഇരുവരും ഒരേ വീട്ടിലാണ് താമസിച്ചിരുന്നത്. സ്വത്തുതർക്കം സംബന്ധിച്ച് ഇവർ കോടതിയെ സമീപിക്കുകയും അനുകൂലമായ ഉത്തരവുകൾ നിലനിൽക്കുകയും ചെയ്തിരുന്നെങ്കിലും കുടുംബപ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടിരുന്നില്ല. കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും തമ്മിൽ ഇക്കാര്യത്തിൽ ദീർഘകാലമായി തർക്കങ്ങൾ നിലനിന്നിരുന്നു.


ശനിയാഴ്ച രാത്രി മദ്യപാനത്തിനിടെയുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്ക് മാറുകയും അത് കൊലപാതകത്തിൽ കലാശിക്കുകയുമായിരുന്നുവെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. മാതാപിതാക്കൾ നേരത്തെ മരണപ്പെട്ട ഇവർ അവിവാഹിതരാണ്. സംഭവസ്ഥലത്ത് പൊലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി. ഇരുവരുടെയും ഏക സഹോദരി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനിയിലുമാണ് താമസിക്കുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home