ജമ്മു കശ്മീരിലെ ഷോപ്പിയാനിലെ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു

Photo Credit:India Today
ഷോപ്പിയാൻ: ജമ്മു കശ്മീരിലെ ഷോപ്പിയാൻ ജില്ലയിലെ ചാൻപോരയിലുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ലഷ്കർ-ഇ-തൊയ്ബയുടെ ഉന്നത കമാൻഡർ സാകിർ അഹമ്മദ് ഗനി, സഹായി ലത്തീഫ് ഭട്ട് എന്നിവരാണ് കൊല്ലപ്പെട്ടത്.
സൈന്യവും ജമ്മു കശ്മീർ പോലീസും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഭീകരരെ ഉന്മൂലനം ചെയ്തത്. പഹൽഗാം ഭീകരാക്രമണം ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയായ ഗനി, സുരക്ഷാ ഏജൻസികളുടെ 'എ++' കാറ്റഗറി പട്ടികയിലുള്ള ഭീകരനാണ്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ കൃത്യമായ നീക്കത്തിലൂടെയാണ് സേന ഭീകരരെ വളഞ്ഞിട്ട് പിടികൂടിയത്.താഴ്‌വരയിലെ ഭീകര പ്രവർത്തനങ്ങൾക്ക് കനത്ത തിരിച്ചടിയാണ് ഈ ഓപ്പറേഷൻ.










0 comments