ad
Deshabhimani

കോട്ടയത്ത് കാർ പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു; രണ്ട് പേർക്ക് പരിക്ക്

kottayam car accident

പുതുപ്പള്ളി പാറക്കൽ കടവിൽ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ കാർ.

വെബ് ഡെസ്ക്

Published on Mar 29, 2026, 09:13 PM | 1 min read

കോട്ടയം : പുതുപ്പള്ളി പാറക്കൽ കടവിൽ കാർ നിയന്ത്രണം വിട്ട് പുഴയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു. തോട്ടക്കാട് കാവുങ്കൽ അനൂപാണ് (26) മരിച്ചത്. ഒപ്പമുണ്ടായിരുന്ന എബി, ജസ്റ്റിൻ ചാക്കോ എന്നിവരെ കോട്ടയം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


ഞായറാഴ്ച വൈകുന്നേരം 4 മണിയോടെയായിരുന്നു സംഭവം. പാറയ്ക്കൽ കടവ് ഷാപ്പിന് സമീപത്ത് നിന്ന് കാർ അതിവേഗത്തിൽ മുന്നോട്ട് പാഞ്ഞ് പുഴയിലേക്ക് മറിയുകയായിരുന്നു. ഷാപ്പിലുണ്ടായിരുന്നവരും നാട്ടുകാരും ചേർന്നാണ് രണ്ടുപേരെ രക്ഷപ്പെടുത്തിയത്. കോട്ടയത്തുനിന്ന് അഗ്നിരക്ഷാ സേനാ സംഘമെത്തിയാണ് കാറിനുള്ളിൽ കുടുങ്ങിയ അനൂപിനെ പുറത്തെടുത്തത്. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം കോട്ടയം ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home