ad
Deshabhimani

കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസ്: നാല് പേർ അറസ്റ്റിൽ

kollam abducting case
വെബ് ഡെസ്ക്

Published on Sep 25, 2025, 03:11 PM | 1 min read

കൊല്ലം: കൊല്ലത്ത് യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ നാല് പേർ അറസ്റ്റിൽ. തൃശൂർ സ്വദേശി ആരോമലിനെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. സാമ്പത്തിക ഇടപാടുകളിലെ തർക്കമാണ് തട്ടിക്കൊണ്ടുപോകലിന് പിന്നിലെന്നാണ് വിവരം.


ബുധനാഴ്ച രാത്രി പാലത്തറയിലെ സ്വകാര്യ ആശുപത്രിയ്ക്ക് സമീപത്ത് വച്ചാണ് കാറിലെത്തിയ സംഘം ആരോമലിനെ മർദിച്ചതിന് ശേഷം തട്ടിക്കാൊണ്ടുപോയത്. ആരോമലിനെ പൊലീസ് മോചിപ്പിച്ചു.


ആരോമലിന്റെ ഭാര്യ പാലത്തറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് ചികിത്സയിലാണ്. ബൈക്കിൽ വരികയായിരുന്ന ആരോമലിനെ കാറിലെത്തിയ സംഘം ആശുപത്രിക്ക് സമീപം തടഞ്ഞു നിർത്തി മർദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.


ഇന്ന് രാവിലെ പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. പിന്നീട് അറസ്റ്റ് രേഖപ്പെടുത്തി. ഇരവിപുരം പൊലീസാണ് കേസിൽ അന്വേഷണം നടത്തുന്നത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home