ad
Deshabhimani

'എഐ ഓണം'; ഓണത്തിന് ആശയമത്സരമൊരുക്കി കൊല്ലം കലാവേദി ഗ്രന്ഥശാല

Kollam.jpg

മത്സരത്തിൽ പ്രോംപ്റ്റ് നൽകി ചിത്രങ്ങൾ നിർമിക്കുന്നു

വെബ് ഡെസ്ക്

Published on Aug 26, 2026, 12:15 PM | 1 min read

കൊല്ലം: നിർമിതബുദ്ധിയുടെ (എഐ) സഹായത്തോടെ ഓണത്തോടനുബന്ധിക്കുന്ന ആശയങ്ങളുടെ മത്സരം നടത്തി കൊല്ലം കലാവേദി ഗ്രന്ഥശാല. ഹൈസ്കൂൾ, ഹയർസെക്കണ്ടറി വിദ്യാർത്ഥികൾക്ക് വേണ്ടിയാണ് മത്സരം ഒരുക്കിയത്.


'ഡിജിറ്റൽ ഓണം 2026' എന്ന് പേരിട്ട മത്സരത്തിൽ വിദ്യാർഥികൾ എഐയുടെ സഹായത്തോടെ അലങ്കാരങ്ങളും പൂക്കളവും ഒരുക്കുന്നതാണ് മത്സരം. എഐ ടൂളുകൾക്ക് ആവശ്യമായ നിർദേശങ്ങൾ (പ്രോംപ്റ്റ്) നൽകി അവരിൽ നിന്ന് മികച്ച ഔട്പുട്ട് ലഭിക്കുക എന്നതാണ് മത്സരം.


നിർദേശങ്ങളുടെ മികവാണ് എഐ നൽകുന്ന പൂക്കളങ്ങളിലും അലങ്കാരപ്പണികളിലും പ്രതിഫലിക്കുക. വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളും സംഘാടകസമിതി നൽകി.


പൊതു പരിപാടികളിലും നാട്ടിലെ കൂട്ടായ്മകളിലും പുതിയ തലമുറയിലെ കുട്ടികളെ ആകർഷിച്ച് എത്തിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഗ്രന്ഥശാല ഈ വേറിട്ട മത്സരവുമായി രംഗത്തെത്തിയത്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home