ad
Deshabhimani

മധ്യപ്രദേശിൽ ഫയർ എൻജിനിൽ നിന്ന് കാർ കഴുകി ബിജെപി എംഎൽഎ; വീഡിയോ വൈറൽ

Fire force.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 12:38 PM | 1 min read

സിങ്‌റൗളി: മധ്യപ്രദേശിലെ സിങ്റൗളിയിൽ ഫയർ എൻജിനിൽ നിന്ന് വെള്ളമെടുത്ത് സ്വന്തം കാർ കഴുകി ബിജെപി എംഎൽഎ. സിങ്‌റൗളി മണ്ഡലത്തിലെ എംഎൽഎയായ രാംനിവാസ് ഷായാണ് സ്വന്തർ കാർ കഴുകാനായി ഔദ്യോഗിക വസതിക്കു മുന്നിൽ ഫയർ എൻജിൻ പാർക്ക് ചെയ്ത് അതിൽ നിന്ന് വെള്ളമുപയോഗിച്ചത്.


മുനിസിപ്പൽ കോർപ്പറേഷൻ ജീവനക്കാർ ഫയർ ഫോഴ്സ് വാഹനത്തിലെ വെള്ളം ഉപയോഗിച്ച് എംഎൽഎയുടെ ഇന്നോവ കാർ കഴുകുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. ആവശ്യസമയത്ത് സാധാരണക്കാരുടെ വീടുകളിൽ തീയണയ്ക്കാൻ ഫയർ ഫോഴ്‌സ് എത്താറില്ലെന്നും ആ സമയത്ത് എംഎൽഎയുടെ കാർ കഴുകുന്ന തിരക്കിലാണെന്നും ആക്ഷേപമുയർന്നിട്ടുണ്ട്.


വീഡിയോ വൈറലായതിനു പിന്നാലെ വിശദീകരണവുമായി എംഎൽഎ രംഗത്തെത്തി. താൻ അവിടെ ഇല്ലായിരുന്ന സമയത്താണ് സംഭവം നടന്നതെന്ന ദുർബലന്യായമുയർത്തി ഷാ തടിതപ്പി. ടാങ്കറിൽ കൊണ്ടുവന്ന വെള്ളം മോളില്ലാതെ നിലയിലേക്കെത്തതുകൊണ്ടാണ് ഫയർ എങ്ങിനെ വന്നതെന്നും അദ്ദേഹം വാദിച്ചു. സംഭവത്തിന്റെ വീഡിയോ വൈറലായതോടെ വ്യാപകമായി വിമർശനം ഉയർന്നിട്ടുണ്ട്.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home