ഓണാശംസകളുമായി ബയേണും പിഎസ്ജിയും; കേരളത്തെ ഏറ്റെടുത്ത് ഫുട്ബോൾ വമ്പന്മാർ

പാരിസ്: കേരളത്തിന്റെ ഓണാഘോഷത്തിന് ആശംസകളുമായി ലോക ഫുട്ബോളിലെ പ്രമുഖ ക്ലബുകളായ എഫ്‌സി ബയേൺ മ്യൂണിക്കും പിഎസ്‌ജിയും. ഇരു ക്ലബുകളും തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് മലയാളികൾക്ക് ഓണാശംസകൾ നേർന്നത്.
“ഓണത്തിന്റെ നിറങ്ങളും പാരമ്പര്യവും ആഘോഷിക്കുന്നു. ഓണം ആശംസകൾ!” എന്ന സന്ദേശത്തോടെയാണ് ബയേൺ മ്യൂണിക് ആശംസ പങ്കുവെച്ചത്.

അതേസമയം, മലയാളത്തിൽ തന്നെയാണ് പിഎസ്.ജിയുടെ ഓണാശംസ. “ഇപ്രാവശ്യം ഓണം ഞങ്ങളുടെ കൂടെ ആവാം! എല്ലാവർക്കും ഓണാശംസകൾ!” എന്നായിരുന്നു ഫ്രഞ്ച് ക്ലബിന്റെ സന്ദേശം.

ലോക ഫുട്ബോളിലെ വമ്പൻ ക്ലബുകൾ കേരളത്തിന്റെ പ്രധാന ആഘോഷമായ ഓണത്തെ നേരിട്ട് അഭിവാദ്യം ചെയ്തത് മലയാളി ഫുട്ബോൾ ആരാധകർക്കിടയിൽ വലിയ ആവേശമാണ് സൃഷ്ടിച്ചത്. ബയേണിന്റെയും പിഎസ്ജിയുടെയും പോസ്റ്റുകൾ സോഷ്യൽ മീഡിയയിലും ശ്രദ്ധ നേടി.










0 comments