Deshabhimani

രാജുവിന്റെ മരണം കൊലപാതകം; കൊന്നത് കഴുത്തിൽ ബെൽറ്റ് മുറുക്കി: ഭാര്യ അറസ്റ്റിൽ

lekha mery
വെബ് ഡെസ്ക്

Published on Oct 04, 2026, 06:56 PM | 1 min read

കൊല്ലം: കൊല്ലം ചെറുമൂട് ​ഗൃഹനാഥന്റെ മരണം കൊലപാതകം. വെള്ളിമൺ സ്വദേശി രാജുവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഭാര്യ ലേഖാ മേരി അറസ്റ്റിലായി. രാജുവിന്റെ കഴുത്തിൽ ബെൽറ്റ് മുറുക്കിയാണ് കൊലപ്പെടുത്തിയെന്ന് കണ്ടെത്തി. രാജുവിന്റെ പേരിലെ സ്വത്ത് തട്ടിയെടുക്കാനായിരുന്നു കൊലപാതകമെന്നാണ് ഭാര്യ ലേഖയുടെ മൊഴി.


രാജുവിന് അമിതമായി മരുന്ന് നൽകിയെന്ന് സംശമുള്ളതായിച്ച് പൊലീസ് പറഞ്ഞു. രാജുവിന്റെ ആന്തരിക അവയവങ്ങൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ലേഖ മേരിയുടെ ആൺസുഹൃത്തായ പ്രാക്കുളം സ്വദേശി നിരീക്ഷണത്തിലാണ്.


വെള്ളിയാഴ്ച പുലർച്ചെ 5.30ഓടെയാണ് രാജുവിനെ വീട്ടിൽ അവശനിലയിൽ കണ്ടത്. കുഴഞ്ഞുവീണെന്ന് പറഞ്ഞ് ലേഖാ മേരി നാട്ടുകാരുടെ സഹായത്തോടെ കുണ്ടറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. എന്നാൽ മരണത്തിൽ അസ്വാഭാവികത തോന്നിയ പൊലീസ് ഇൻക്വസ്റ്റ് നടപടികൾക്കിടെ കഴുത്തിൽ സംശയാസ്പദമായ പാടുകൾ കണ്ടെത്തി. തുടർന്ന് മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടത്തിന് അയക്കുകയായിരുന്നു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home