'ആഭ്യന്തരം ഭരിക്കുന്നത് ബിജെപി'; സർക്കാരിനെതിരെ ഡിസിസി ജനറല്‍ സെക്രട്ടറി: ശബ്ദസന്ദേശം പുറത്ത്

തിരുവനന്തപുരം: ആഭ്യന്തരം ഭരിക്കുന്നത് ബിജെപിയെന്ന് ഡിസിസി ജനറൽ സെക്രട്ടറി ജോസ് ഫ്രാങ്ക്‌ളിൻ. കോൺഗ്രസ് നേതാവ് സഹപ്രവർത്തകനുമായി പങ്കിട്ട ഓഡിയോ ഫോൺ സന്ദേശമാണ് പുറത്തായത്.
ബിജെപിയുമായുള്ള സംഘർഷത്തിൽ കോൺഗ്രസുകാരെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിലായിരുന്നു ഇരുവരുടെയും ഫോൺ സംഭാഷണം. ഒരാഴ്‌ച മുമ്പ് നെയ്യാറ്റിൻകരയിൽ രമേശ് ചെന്നിത്തല പങ്കെടുത്ത വിദ്യാർഥികളെ ആദരിക്കുന്ന ഉജ്വലം പരിപാടിയിൽനിന്ന് അവസാനനിമിഷം ജോസിനെ ഒഴിവാക്കിയിരുന്നു. കേരളം ബിജെപി ഭരിക്കുന്ന സംസ്ഥാനമോ എന്ന് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും നേരത്തെ ചോദിച്ചിരുന്നു.








0 comments