പൊലീസിലെ ഗുണ്ടകളെ നിലയ്‌ക്കുനിർത്തണം: വി ജോയി

തിരുവനന്തപുരം: വിദ്യാർഥികളെ വിദ്യാർഥികളായി കണ്ട് ഇടപെടാൻ പൊലീസ് തയാറാകണമെന്ന് സിപിഐ എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് എംഎൽഎ പറഞ്ഞു. തെരുവ് ഗുണ്ടകളെ പോലെയാണ് കന്റോൺമെന്റ് സിഐയും എസ്‌ഐയും പെരുമാറുന്നത്. പൊലീസിലെ ഗുണ്ടകളായ ഇവരെ കൈകാര്യം ചെയ്യാൻ ആഭ്യന്തരമന്ത്രി തയാറാകണം. അതിനുശേഷംവേണം തനിക്കെതിരെ വരാനെന്നും ജോയി പറഞ്ഞു.
തങ്ങളുടെ വീട്ടിൽ കയറിയാൽ നന്ദന്റെ വീടുകാണാൻ തങ്ങൾ പോകും എന്നാണ് സിഐ പറയുന്നത്. നിങ്ങൾ നന്ദന്റെ വീട് കണ്ടാൽ ഞങ്ങൾ നിങ്ങളുടെ വീട് കൂടെക്കൂടെ കാണും. ഇന്ന് കാണും, നാളെ വീണ്ടും കാണും. നിങ്ങളുടെ വീടും ഞങ്ങൾ കണ്ടുകൊണ്ടിരിക്കും. അണുകിട പിൻമാറില്ലെന്നും മാധ്യമങ്ങളോട് പ്രതികരിക്കവെ ജോയ് പറഞ്ഞു.








0 comments