ad
Deshabhimani

print edition ജനങ്ങളോടുള്ള വെല്ലുവിളി: ബാലഗോപാൽ

K N Balagopal Press Meet
വെബ് ഡെസ്ക്

Published on Jul 02, 2026, 12:48 AM | 1 min read

തിരുവനന്തപുരം: തദ്ദേശഭരണ സ്ഥാപനങ്ങൾക്ക്‌ ഫണ്ട്‌ വെട്ടിക്കുറച്ചത്‌ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന്‌ കെ എൻ ബാലഗോപാൽ എംഎൽഎ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സ്‌പിൽ ഓവർ തുക നൽകുന്നില്ല. എല്ലാ അധികാരവും മുഖ്യമന്ത്രിയിലേക്ക്‌ കേന്ദ്രീകരിക്കുന്നു.


പണത്തിനായി മന്ത്രിമാരും വകുപ്പുമേധാവിമാരും മുഖ്യമന്ത്രിക്കുമുന്നിൽ ചെല്ലേണ്ടിവരും. സതീശൻ അവതരിപ്പിച്ച ബജറ്റിൽ 2.77 ലക്ഷം കോടി രൂപയുണ്ട്‌. മുൻ വർഷത്തേക്കാൾ 30,000 കോടി കൂടുതൽ. എന്നിട്ടും എൽഡിഎഫ്‌ സർക്കാർ സാന്പത്തിക കുഴപ്പത്തിലാക്കിയെന്നാണ്‌ മുഖ്യമന്ത്രി പറയുന്നത്‌.


പണമില്ലാത്തതല്ല, മുഖ്യമന്ത്രിയും ആസൂത്രണമന്ത്രിയും ധനമന്ത്രിയും ഒരാളാകുന്നതിന്റെയാണ്‌ പ്രശ്‌നം. ഓരോ വകുപ്പിലും എത്ര പണം വെട്ടിക്കുറച്ചുവെന്ന്‌ മന്ത്രിമാർക്ക്‌ പ്രവർത്തിച്ച്‌ തുടങ്ങിയാലേ മനസ്സിലാകൂ. 



സ്‌ത്രീസുരക്ഷാ പദ്ധതി, കണക്ട്‌ ടു വർക്ക്‌, ജീവനക്കാരുടെ ഡിഎ കുടിശ്ശിക എന്നിവയ്‌ക്കുള്ള തുകയും കുറച്ചുവെന്ന്‌ ബാലഗോപാൽ പറഞ്ഞു. എംഎൽഎമാരായ കെ രാജൻ, ജി ആർ അനിൽ, വി കെ പ്രവീൺകുമാർ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home