ad
Deshabhimani

കെ എം സലിംകുമാറിന് വിട നല്‍കി

Km Salimkumar

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാറിന്‌ സിപിഐ എം 
ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ അന്തിമോപചാരം അർപ്പിക്കുന്നു

വെബ് ഡെസ്ക്

Published on Jul 01, 2025, 03:20 AM | 1 min read


മൂലമറ്റം

എഴുത്തുകാരനും ദളിത് ചിന്തകനുമായ കെ എം സലിംകുമാറിന്റെ (76) നാടിന്റെ അന്ത്യാഞ്ജലി. രാഷ്‍ട്രീയ, സാംസ്‍കാരിക മേഖലകളില്‍നിന്നുള്ളവരടക്കം നിരവധി പേര്‍ ആദരമർപ്പിച്ചു. മൂലമറ്റം കരിപ്പിലങ്ങാട് വീട്ടുവളപ്പിലായിരുന്നു സംസ്‍കാരം.


കടവന്ത്ര ഇന്ദിരാ​ഗാന്ധി സഹകരണ ആശുപത്രിയില്‍ ഞായര്‍ പുലര്‍ച്ചെയായിരുന്നു മരണം. വാഴക്കാല ദേശീയമുക്കിലെ മകളുടെ വസതിയില്‍ പൊതുദര്‍ശനത്തിനു ശേഷമാണ്‌ മൃതദേഹം മൂലമറ്റത്തെ വീട്ടിൽ എത്തിച്ചത്‌. വാഴക്കാലയിലെ വീട്ടിലെത്തി സിപിഐ എം ജില്ലാ സെക്രട്ടറി എസ്‌ സതീഷ്‌ ആദരാഞ്‌ജലി അർപിച്ചു.


മഹാരാജാസ് കോളേജ് പഠനകാലത്ത് നക്‍സല്‍ പ്രസ്ഥാനങ്ങളുമായി ബന്ധപ്പെട്ട സലിംകുമാര്‍ സിആര്‍സി സിപിഐ എംഎല്ലിന്റെ സംഘാടകനായി. അടിയന്തരാവസ്ഥക്കാലത്ത് 17 മാസം തടവിലായിരുന്നു. മന്ത്രി റോഷി അ​ഗസ്റ്റിൻ, സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറിയറ്റം​​ഗങ്ങളായ റോമിയോ സെബാസ്റ്റ്യൻ, മുഹമ്മദ് ഫൈസല്‍ തുടങ്ങിയവർ മൂലമറ്റത്തെ വീട്ടിലും അന്ത്യാഞ്ജലി അര്‍പ്പിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home