print edition കിച്ചൻ ബിൻ പദ്ധതി: അഴിമതി ഇല്ലെന്ന് വിജിലൻസും കണ്ടെത്തി

തിരുവനന്തപുരം: ഒമ്പതുവർഷംമുമ്പത്തെ കിച്ചൺ ബിൻ പദ്ധതിയിൽ ഇപ്പോൾ അഴിമതി ആരോപിച്ച് ബിജെപി രംഗത്തെത്തിയത് പരാജയഭീതിയാൽ. വിജിലൻസ് ഉൾപ്പെടെ അന്വേഷിച്ച് അഴിമതി നടന്നിട്ടില്ലെന്ന് റിപ്പോർട്ട് നൽകിയ പദ്ധതിയെക്കുറിച്ചാണ് ഒമ്പതുവർഷത്തിനിപ്പുറം ബിജെപി ഇല്ലാക്കഥകൾ പ്രചരിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിനെ നേരിടാൻ മറ്റൊന്നുമില്ലാത്തതിനാലാണ് ഇത്തരം വ്യാജ കഥകളുമായി രംഗത്തുവരുന്നത്.
2015ലാണ് മാലിന്യപരിപാലനരംഗത്ത് വികേന്ദ്രീകരണസംവിധാനം സജീവമാക്കാൻ തീരുമാനിച്ചത്. ഇരുപതോളം മാലിന്യം വേർതിരിച്ച് ശേഖരിക്കുന്ന നഗരമായി തിരുവനന്തപുരം മാറി. പുതിയ മാലിന്യസംസ്‌കരണ പ്ലാന്റിന് ജനങ്ങൾ അനുവദിക്കാത്ത സാഹചര്യത്തിലാണ് ഉറവിട മാലിന്യസംസ്‌കരണത്തിന് മൂന്നുതട്ടുള്ള ബയോ കമ്പോസ്റ്റിങ് കിച്ചൻ ബിൻ സ്ഥാപിക്കാൻ തീരുമാനിച്ചത്. ജോഷി ചെറിയാൻ എന്ന ശാസ്ത്രജ്ഞൻ രൂപംനൽകിയ സംവിധാനത്തിന് പേറ്റന്റ് നേടിയതിനുശേഷമാണ് അദ്ദേഹം കോർപറേഷനെ സമീപിച്ചത്.
ഇന്ത്യയിൽത്തന്നെ ആദ്യമായാണ് ഇങ്ങനെ ഒരു സംവിധാനം ഉപയോഗപ്പെടുത്തിയത്. ശുചിത്വ മിഷൻ ടെക്നിക്കൽ കമ്മിറ്റി ചേർന്ന് അംഗീകാരം നൽകിയശേഷമാണ് പദ്ധതി നടപ്പാക്കിയതും. 2015ലെ എൽഡിഎഫ് ഭരണത്തിന് ജനങ്ങൾ നൽകിയ അംഗീകാരമായിരുന്നു അടുത്ത തെരഞ്ഞെടുപ്പിലെ മിന്നും വിജയം. 2015ൽ 42 സീറ്റാണ് എൽഡിഎഫിന് ലഭിച്ചതെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിൽ 52 ആയി വർധിച്ചു. തുടർന്ന് ഇന്ത്യയാകെ ശ്രദ്ധിച്ച മുന്നേറ്റമാണ് മേയർ ആര്യ രാജേന്ദ്രന്റെ നേതൃത്വത്തിലുള്ള ഭരണസമിതി നഗരത്തിന് സമ്മാനിച്ചത്.










0 comments