Deshabhimani

കിഫ്ബി അധിക്ഷേപം

print edition മന്ത്രി ബഷീർ മറക്കരുത്‌ 
ഏറനാടിന്റെ വികസനനേട്ടങ്ങൾ

kifbi 2
avatar
പി അഭിഷേക്

Published on Oct 20, 2026, 12:00 AM | 1 min read

മലപ്പുറം: കിഫ്‌ബിയെ അധിക്ഷേപിച്ച മന്ത്രി പി കെ ബഷീർ മറന്നത്‌ സ്വന്തം മണ്ഡലത്തിലെ വികസനനേട്ടങ്ങൾ. സ്കൂള്‍ കെട്ടിടം നവീകരിക്കാന്‍ ഏറനാട് മണ്ഡലത്തിൽ ഏറ്റവും കൂടുതല്‍ കിഫ്ബി ഫണ്ട് ലഭിച്ച യാഥാർഥ്യംകൂടിയാണ്‌ പൊതുവേദിയില്‍ മന്ത്രി പി കെ ബഷീർ തള്ളിപ്പറഞ്ഞത്‌. അതേസമയം, നേരത്തേ കിഫ്‌ബിയെ പ്രകീർത്തിച്ച്‌ നടത്തിയ പ്രസ്‌താവനകളുടെ വീഡിയോയും മന്ത്രിയെ തിരിഞ്ഞുകൊത്തുകയാണ്‌.


സംസ്ഥാനത്ത് പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിൽ സ്കൂള്‍ കെട്ടിടം നവീകരിക്കാന്‍ ഏറ്റവും കൂടുതല്‍ കിഫ്ബി ഫണ്ട് ലഭിച്ചത് തന്റെ മണ്ഡലമായ ഏറനാട്ടിലാണെന്ന് പറയുന്ന വീഡിയോയാണ്‌ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്‌. മുന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, ധനമന്ത്രി ഡോ. തോമസ് ഐസക്, വിദ്യാഭ്യാസ മന്ത്രിമാരായിരുന്ന സി രവീന്ദ്രനാഥ്, വി ശിവന്‍കുട്ടി എന്നിവര്‍ക്ക് ബഷീർ നന്ദിപറയുന്നുണ്ട്‌. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് ഏറനാട് മണ്ഡലത്തില്‍ നിര്‍മിച്ച ഹൈടെക് സ്കൂള്‍ കെട്ടിടങ്ങളുടെ ഉദ്ഘാടനച്ചടങ്ങില്‍ വ്ലോഗര്‍ക്ക് നല്‍കിയ പ്രതികരണത്തിലാണ് കിഫ്ബിയെ പുകഴ്‌‍ത്തിയത്.


കിഫ്ബിയുടെ 25–ാം വാര്‍ഷികത്തിന്റെ ഭാഗമായുള്ള പ്രചാരണ വീഡിയോയിലും ബഷീര്‍ ഇക്കാര്യം സൂചിപ്പിച്ചിരുന്നു. പ്രതിപക്ഷത്തിരിക്കുന്ന എംഎല്‍എയ്ക്കാണ് ഏറ്റവുംകൂടുതല്‍ കിഫ്ബി ഫണ്ട് ലഭിച്ചതെന്ന് നിയമസഭയിൽ ചര്‍‌ച്ചയായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എടവണ്ണ പഞ്ചായത്തിലെ സമഗ്ര കുടിവെള്ള പദ്ധതിക്കും കിഫ്ബി ഫണ്ട് ലഭിച്ചെന്ന് സമ്മതിക്കുന്നുണ്ട്.


ഏറനാട്‌ മണ്ഡലത്തില്‍ 
624 കോടി


​മന്ത്രി പി കെ ബഷീറിന്റെ ഏറനാട് മണ്ഡലത്തില്‍മാത്രം 624 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കാണ് കിഫ്ബി അംഗീകാരം നല്‍കിയത്. വിദ്യാഭ്യാസ വകുപ്പിനുകീഴില്‍ വിവിധ സ്കൂളുകളില്‍ പുതിയ കെട്ടിടം നിര്‍മിക്കുന്നതിനും അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിനും 107.67 കോടിയുടെ അനുമതി നല്‍കി. ഇതില്‍ 87 കോടിയുടെ പ്രവൃത്തി പൂര്‍ത്തിയാക്കി. പൊതുമരാമത്ത്‌ വകുപ്പിനുകീഴില്‍മാത്രം 197 കോടിയുടെ പ്രവൃത്തി അംഗീകരിച്ചു. കൊണ്ടോട്ടി – എടവണ്ണപ്പാറ – അരീക്കോട് റോഡ് നവീകരണം, നിലമ്പൂര്‍ – മൂലേപ്പാടം – നായാടംപൊയില്‍ – വാളാന്തോട് റോഡ‍് നവീകരണം ഉള്‍പ്പെടെയുള്ള പ്രധാന പ്രവൃത്തികളാണ് ഇതില്‍ ഉള്‍പ്പെടുന്നത്. പൂര്‍ത്തിയായ പ്രവൃത്തികള്‍ക്കായി 78 കോടി അനുവദിച്ചു. ആരോഗ്യ വകുപ്പിനുകീഴില്‍ 236 കോടിയുടെയും ജലവിഭവ വകുപ്പിനുകീഴില്‍ 47.21 കോടിയുടെയും പ്ലാനിങ് വകുപ്പില്‍ 36.30 കോടിയുടെയും പ്രവൃത്തി അംഗീകരിച്ചിട്ടുണ്ട്‌.



Tags
deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home