കേരള സർവകലാശാല സിൻഡിക്കേറ്റ് വിദ്യാർഥി പ്രതിനിധിയായി എസ് ശ്രീജിത് ; കാർഷിക സർവകലാശാലയിൽ പ്രിയ

തിരുവനന്തപുരം: കേരള സർവകലാശാല സിൻഡിക്കറ്റിലേക്കുള്ള വിദ്യാർഥി പ്രതിനിധി കാർഷിക സർവകലാശാല ജനറൽ കൗൺസിലിലേക്കുള്ള കേരള സെനറ്റിന്റെ പ്രതിനിധി തെരഞ്ഞെടുപ്പുകളിൽ എസ്‌എഫ്‌ഐ, ഇടതുപക്ഷ സ്ഥാനാർഥികൾക്ക് ഉജ്വല വിജയം. വിദ്യാർഥി പ്രതിനിധിയായി 38 വോട്ടുകൾ നേടി എസ്‌എഫ്‌ഐയുടെ എസ് ശ്രീജിത്തും ജനറൽ കൗൺസിലിലേക്ക് 36 വോട്ടുനേടി ഇടതുപക്ഷ സ്ഥാനാർഥി പ്രിയ പ്രിയദർശനുമാണ് ജയിച്ചത്.
യൂണിവേഴ്‌സിറ്റി കോളേജ് എംഎ ഫിലോസഫി വിദ്യാർഥിയാണ് ശ്രീജിത്ത്. കെഎസ്‌യു സ്ഥാനാർഥിയായി എ എസ് സിദ്ധി 28 വോട്ടുനേടി. എബിവിപിക്ക് സ്ഥാനാർഥി ഉണ്ടായിരുന്നില്ല. ചേർത്തല ശ്രീനാരായണ കോളേജിലെ അസി. പ്രൊഫസറാണ് പ്രിയ പ്രിയദർശൻ. തിരുവനന്തപുരം എംജി കോളേജ് അസി. പ്രൊഫസർ വിഷ്‌ണു ഗോപൻ കാവാലം സംസ്‌കൃതി പ്രസിഡന്റ് ജി സജി കുമാർ എന്നിവരായിരുന്നു യുഡിഎഫിന്റെയും ബിജെപിയുടെയും സ്ഥാനാർഥികൾ.









0 comments