ad
Deshabhimani

നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിൽ അപസ്മാര രോഗിക്ക്‌ ചികിത്സ നിഷേധിച്ചു

Nedumangad District Hospital.jpg
വെബ് ഡെസ്ക്

Published on Sep 28, 2026, 03:16 PM | 1 min read

തിരുവനന്തപുരം: തിരുവനന്തപുരത്ത് സർക്കാർ ആശുപത്രിയിൽ അപസ്മാര രോഗിക്ക്‌ ചികിത്സ നിഷേധിച്ചു. നെടുമങ്ങാട്‌ ജില്ലാ ആശുപത്രിയിലെത്തിയ ഉഴമലയ്ക്കൽ സ്വദേശി സുനിലിനാണ് ചികിത്സ നിഷേധിച്ചത്. കിടക്കയില്ലാതെ പ്രവേശിപ്പിക്കാനാകില്ലെന്ന്‌ പറഞ്ഞ് രോഗിയെ അധികൃതർ തിരിച്ചയയ്ക്കുകയായിരുന്നു.


തറയിൽ കിടക്കാമെന്ന്‌ പറഞ്ഞിട്ടും അഡ്‌മിറ്റ്‌ ചെയ്തില്ലെന്ന് സുനിലിന്റെ കുടുംബം പറഞ്ഞു. ഒരാഴ്ചത്തെ ചികിത്സയ്ക്ക് ശേഷം ഞായറാഴ്ച രാത്രിയാണ് സുനിലിനെ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും ഡിസ്ചാർജ് ചെയ്തത്. അടുത്ത ദിവസം വീടിനടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കണമെന്ന് പറഞ്ഞാണ് ഡിസ്ചാർജ് നൽകിയത്. തുടർന്ന് തിങ്കളാഴ്ച രാവിലെ നെടുമങ്ങാട് ആശുപത്രിയിൽ എത്തിയപ്പോഴാണ് കിടക്കിയില്ലെന്ന് പറഞ്ഞ് അധികൃതർ കൈമലത്തിയത്. സംഭവം വിവാദമായതിന് പിന്നാലെ സൂപ്രണ്ട് ഇടപെട്ട് ചികിത്സയ്ക്ക് സൗകര്യമൊരുക്കുകയായിരുന്നു.


യുഡിഎഫ് ഭരണത്തിൽ ആരോ​ഗ്യമേഖല പൂർണ്ണമായും തകർന്നടിയുകയാണ്. കഴിഞ്ഞ ദിവസം എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന യുവാവ് ഡിസ്ചാർജ് ചെയ്ത് വീട്ടിലേക്ക് പോകാനിരിക്കെ കുഴഞ്ഞുവീണ് മരിച്ചിരുന്നു. മട്ടാഞ്ചേരി പുതുശേരിപ്പറമ്പിൽ ഹലീൽ റഹ്മാനാണ് (40) ഞായറാഴ്ച രാവിലെ മരിച്ചത്. സംഭവത്തിൽ ചികിത്സാപ്പിഴവുണ്ടായെന്നാണ് കുടുംബത്തിന്റെ പരാതി. തോപ്പുംപടി ഫിഷിങ് ഹാർബർ ജീവനക്കാരനാണ് ഹലീൽ റഹ്മാൻ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home