ആവേശം നിറഞ്ഞ സ്കൂൾ ഒളിമ്പിക്സിന് സമാപനം; അടുത്ത വർഷം കണ്ണൂരിൽ

തിരുവനന്തപുരം: ആവേശം നിറഞ്ഞ മത്സരങ്ങൾക്കൊടുവിൽ സംസ്ഥാന കായികമേളയ്ക്ക് സമാപനം. ഏറ്റവും കൂടുതൽ പോയിന്റ് നേടിയ ജില്ലയ്ക്കുള്ള സ്വർണക്കപ്പ് തിരുവനന്തപുരത്തിന് ലഭിച്ചു. മന്ത്രിമാരായ വി ശിവൻകുട്ടി, പി എ മുഹമ്മദ് റിയാസ്, വീണാ ജോർജ്, ജി ആർ അനിൽ, ഗവർണർ രാജേന്ദ്ര ആർലേക്കർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
നീന്തലിലും ഗെയിംസിലും കിരീടം ചൂടിയാണ് ആതിഥേയർ പോയിന്റുപട്ടികയിൽ കുതിച്ചത്. ഗെയിംസ് ഇനങ്ങളിൽ 798 പോയിന്റുകൾ നേടിയ കണ്ണൂരിനെ ബഹുദൂരം പിന്നിലാക്കിയാണ് 1107 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായത്. അക്വാട്ടിക്‌സിൽ 649 പോയിന്റുകളോടെ തിരുവനന്തപുരം ഒന്നാമതായപ്പോൾ തൃശൂർ ജില്ല 149 പോയിന്റുകൾ നേടി രണ്ടാമതായി.
അത്‍ലറ്റിക്സ് ഇനങ്ങളിൽ മലപ്പുറം 247 പോയിന്റുകളോടെ ചാമ്പ്യന്മാരായി. അടുത്ത വർഷത്തെ സ്കൂൾ ഒളിമ്പിക്സ് കണ്ണൂരിൽ നടക്കും.










0 comments