print edition റേഷൻ വിതരണം ട്രാക്കിൽ; ആശങ്ക വേണ്ട

തിരുവനന്തപുരം: സംസ്ഥാനത്ത് റേഷൻ വിതരണം അവതാളത്തിലെന്ന യുഡിഎഫ് മാധ്യമങ്ങളുടെ വാദം അടിസ്ഥാനരഹിതം. ഏപ്രിലിലേയും മേയിലെയും ഭക്ഷ്യധാന്യങ്ങൾ ഒന്നിച്ച് വാങ്ങാനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്. ശനിയാഴ്ച മുതൽ വിതരണം ആരംഭിച്ചു.
രണ്ടുമാസത്തെ റേഷൻവിഹിതം ഒന്നിച്ച് നൽകുന്ന സംവിധാനം സോഫ്റ്റ്‌വെയറിൽ സജ്ജീകരിച്ചപ്പോൾ സാങ്കേതിക തടസ്സം നേരിട്ടിരുന്നു. എന്നാലിത് പരിഹരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് രണ്ട് മാസത്തെ റേഷൻ വിതരണം ഒരുമിച്ച് ക്രമീകരിക്കുന്നത്.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ നിലനിൽക്കുന്ന സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ഭക്ഷ്യധാന്യ വിതരണം സംബന്ധിച്ച് ഉണ്ടായേക്കാവുന്ന പ്രതികൂല സാഹചര്യം മുന്നിൽക്കണ്ടായിരുന്നു തീരുമാനം.
പെസഹാ വ്യാഴം, ദുഃഖവെള്ളി, ഈ സ്റ്റർ എന്നീ മൂന്ന് അവധി ദിവസങ്ങൾ ഒഴികെ രണ്ട് ദിവസങ്ങളിൽ മാത്രമാണ് ഈ മാസം റേഷൻ വിതരണം നടന്നത്. കണക്കുകൾ പ്രകാരം ചൊവ്വ വൈകിട്ട് നാലുവരെ 11.25 ല ക്ഷം കാർഡ് ഉടമകൾ റേഷൻ വിഹിതം കൈപ്പറ്റി.
രണ്ട് ദിവസങ്ങളിലായി 9 ശതമാനം റേഷൻ വിതരണം ചെയ്തു. എപ്രിൽ മാസത്തെ വിഹിതം മേയ് 31 വരെ കൈപ്പറ്റാം. ഇ-പോസ് വഴിയുള്ള സംസ്ഥാനത്തെ റേഷൻ വിതരണത്തിന്റെ സാങ്കേതിക സഹായം നൽകുന്നത് ഹൈ ദരാബാദ് എൻഐസിയാണ്.










0 comments