ad
Deshabhimani

ആദ്യ ന്യൂനമർദമെത്തും, ഒപ്പം ചക്രവാതച്ചുഴിയും; സംസ്ഥാനത്ത് ശക്തമായ മഴ തുടരും

rain kerala

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 10, 2026, 06:40 AM | 1 min read

തിരുവനന്തപുരം : കേരളത്തിൽ വരും ദിവസങ്ങളിൽ ശക്തമായ മഴക്കും കാറ്റിനും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദവും അറബിക്കടലിൽ ചക്രവാതച്ചുഴിയും രൂപപ്പെടാൻ സാധ്യതയുണ്ട്. ഇത് ശക്തമായ മഴക്ക് കാരണമാകുമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.


അടുത്ത മൂന്ന് മണിക്കൂറിൽ കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിലുള്ള കാറ്റിനും സാധ്യതയുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ നേരിയ മഴക്കും സാധ്യതയുണ്ട്.


മന്നാർ ഉൾക്കടലിനും ശ്രീലങ്കക്കും മുകളിലായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനത്താൽ മെയ് 11ഓടെ തെക്കുപടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദം രൂപപ്പെടാൻ സാധ്യതയുണ്ട്. തെക്കുപടിഞ്ഞാറൻ അറബിക്കടലിനും ലക്ഷദ്വീപിനും കേരള തീരത്തിനും മുകളിലായി മറ്റൊരു ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. അതിനാൽ മെയ് 13 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴ തുടരും. മണിക്കൂറിൽ 30 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റുവീശാനും സാധ്യതയുണ്ട്.


കന്യാകുമാരി പ്രദേശം, ലക്ഷദ്വീപ്, മധ്യ-കിഴക്കൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകരുതെന്ന് അധികൃതർ നിർദേശിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home