ad
Deshabhimani

മഴ തുടരും; ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്

heavy rain alert
വെബ് ഡെസ്ക്

Published on Jun 07, 2026, 03:05 PM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. വ്യാപക മഴയ്ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ യെല്ലോ അലേർട് പ്രഖ്യാപിച്ചു. മുൻപ് ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട് പ്രഖ്യാപിച്ചിരുന്നു. പത്തനംതിട്ട കോട്ടയം, ഇടുക്കി, എറണാകുളം, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്, ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചത്. കോഴിക്കോട്, കണ്ണൂർ, കാസർ​ഗോഡ് ജില്ലകളിൽ നാളെ ഓറഞ്ച് അലേർട് ആണ്. ജൂൺ പത്തോടെ സംസ്ഥാനത്ത് മഴയ്ക്ക് നേരിയ ശമനം ഉണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.


രാത്രി സമയങ്ങളിൽ മലയോര മേഖലകളിലേക്കുള്ള യാത്ര പൂർണമായും ഒഴിവാക്കുക. കടൽ ക്ഷുഭിതമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുത്. മുൻപ് ഉരുൾപൊട്ടൽ, വെള്ളപ്പൊക്കം എന്നിവ ഉണ്ടായ പ്രദേശങ്ങളിലുള്ളവർ സുരക്ഷിത ക്യാംപുകളിലേക്ക് മാറണമെന്നും നിർദേശമുണ്ട്.


അടുത്ത ദിവസങ്ങളിലെ മഴ മുന്നറിയിപ്പ്:


08/06/2026 (നാളെ-തിങ്കൾ): മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്) പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട് (യെല്ലോ അലേർട്ട്)


09/06/2026 (ചൊവ്വ): കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് (ഓറഞ്ച് അലേർട്ട്) ഇടുക്കി, എറണാകുളം, തൃശൂർ, പാലക്കാട്, മലപ്പുറം (യെല്ലോ അലേർട്ട്)


10/06/2026 (ബുധൻ): കണ്ണൂർ, കാസർഗോഡ് (യെല്ലോ അലേർട്ട്)



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home