Deshabhimani

print edition തെക്ക്‌ വടക്ക്‌ ഓട്ടം 
ഒന്നും നടക്കുന്നില്ല

Power Cut
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: മറ്റ്‌ സംസ്ഥാനങ്ങളിൽ നിന്നടക്കം ആവശ്യത്തിന്‌ വൈദ്യുതി കണ്ടെത്തുന്നതിൽ യുഡിഎഫ്‌ സർക്കാർ പരാജയപ്പെട്ടതോടെ പവർ കട്ടിന്‌ ഉടൻ അറുതിയുണ്ടാകില്ല. ഹിമാചൽ പ്രദേശിൽനിന്ന് ഉയര്‍ന്ന വിലയ്‌ക്ക്‌ 250 മെഗാവാട്ട്‌ വൈദ്യുതി ഉറപ്പാക്കിയെന്നായിരുന്നു കഴിഞ്ഞ ദിവസത്തെ വാദം. എന്നാൽ, 170 മെഗാവാട്ട്‌ പകലും 80 മെഗാവാട്ട്‌ രാത്രിയിലും നൽകുമെന്നാണ്‌ പറയുന്നത്‌. വൈദ്യുതി കൂടുതല്‍ ആവശ്യമില്ലാത്ത പകൽസമയത്തടക്കം യൂണിറ്റിന് ശരാശരി 13 രൂപയ്‌ക്ക്‌ വാങ്ങിയാല്‍ പരിഹാരം സാധ്യമാകാത്തതിനാല്‍ ഹിമാചൽ വൈദ്യുതി വാങ്ങാനിടയില്ല. കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം മുംബെയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ചെയർമാനുമായി ചർച്ചയ്‌ക്ക്‌ ശ്രമിക്കുന്നുണ്ട്‌. മഴക്കാലത്ത് തിരികെ നൽകാമെന്ന വ്യവസ്ഥയിൽ ഡൽഹിയിൽനിന്ന് 200 മെഗാവാട്ട് വാങ്ങാനും തത്സമയ വിപണിയില്‍നിന്ന്‌ കണ്ടെത്താനും ശ്രമമുണ്ടെങ്കിലും നിയന്ത്രണം ഒഴിവാക്കാവുന്ന സാഹചര്യമില്ല.


മറ്റ് സംസ്ഥാനങ്ങളിൽനിന്ന് സ്വാപ്‌ കരാർ പ്രകാരം വാങ്ങിയ വൈദ്യുതി തിരികെ നൽകുന്നതിൽ 150 മെഗാ വാട്ട് വീതം നല്‍കുന്നത് പൂർത്തിയായി. ഡിസംബർ 31 വരെ 150 മെഗാവാട്ട് കേന്ദ്രവും അനുവദിച്ചിട്ടുണ്ട്‌. എന്നാല്‍ മധ്യപ്രദേശിൽനിന്ന്‌ സ്വാപ്പ് പ്രകാരം ലഭ്യമായ 200 മെഗാവാട്ട് ബുധനാഴ്‌ച ലഭിച്ചില്ല. വൈകിട്ട്‌ 06.15 മുതൽ രാത്രി 12:45 വരെയാണ്‌ പ്രഖ്യാപിത നിയന്ത്രണം. എന്നാല്‍ അതിനുശേഷവും പലയിടത്തും മുടങ്ങുന്നു.

12 ജില്ലകളിലെ 38 തദ്ദേശ വാർഡുകളിലേക്ക്‌ 28ന്‌ ഉപതെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കെ വൈദ്യുതിനിയന്ത്രണം അവസാനിപ്പിക്കാൻ ശ്രമമുണ്ട്‌. എന്നാല്‍ രാത്രി വൈദ്യുതി നിയന്ത്രണം എന്ന്‌ തീരുമെന്ന്‌ പറയാനാകില്ലെന്ന്‌ വൈദ്യുതി മന്ത്രി സണ്ണി ജോസഫ്‌ പ്രതികരിച്ചു. ഒരാഴ്‌ചയ്‌ക്കകം പ്രതിസന്ധി പരിഹരിക്കാനാണ്‌ ശ്രമമെന്ന്‌ മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home