Deshabhimani

നാട് ഇരുട്ടിൽ

print edition മുഖ്യമന്ത്രിയും മന്ത്രിയും ഏറ്റുമുട്ടലിൽ

kseb
വെബ് ഡെസ്ക്

Published on Sep 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: കേരളം ഇരുട്ടിൽ തുടരുന്പോൾ പ്രതിസന്ധി പരിഹരിക്കാതെ മുഖ്യമന്ത്രി വി ഡി സതീശനും വൈദ്യുതി മന്ത്രി സണ്ണി ജോസഫും ഏറ്റുമുട്ടലിൽ. അടിയന്തര തീരുമാനങ്ങളെടുത്ത്‌ പ്രശ്‌നം പരിഹരിക്കാൻ സണ്ണി ജോസഫിന്‌ കഴിഞ്ഞില്ലെന്നുപറഞ്ഞ്‌ മുഖ്യമന്ത്രി വകുപ്പിൽ പിടിമുറുക്കി.


മന്ത്രിയെ ഒഴിവാക്കി മുഖ്യമന്ത്രി ഉന്നതതല യോഗവും വിളിച്ചു. 
 കെപിസിസി പ്രസിഡന്റെന്ന നിലയിൽ സണ്ണി ജോസഫ്‌ ആഗ്രഹിച്ച റവന്യു വകുപ്പ്‌ നൽകാത്തതുമുതൽ ഇരുവരും തമ്മിലുള്ള നീരസമാണ്‌ ഇപ്പോൾ തുറന്ന ഏറ്റുമുട്ടലിലേക്ക്‌ എത്തി
യത്‌. മുമ്പ്, തങ്ങളുടെ വകുപ്പിൽ മുഖ്യമന്ത്രി ഇടപെടുന്നതിൽ മന്ത്രിമാരായ കെ മുരളീധരനും എം ലിജുവും എൻ ഷംസുദ്ദീനും അതൃപ്‌തി പരസ്യമാക്കിയിരുന്നു. മന്ത്രിസഭയിലെ തർക്കങ്ങളും ഭിന്നതകളും പുറത്താകുന്നതിലും സതീശ ൻ രോഷത്തിലാണ്.


കോൺഗ്രസ്‌ ഭരിക്കുന്ന കർണാടകത്തിൽനിന്ന്‌ കുറഞ്ഞവിലയ്‌ക്ക്‌ വൈദ്യുതി നൽകാമെന്ന്‌ പറഞ്ഞിട്ടും സതീശൻ തയ്യാറാകുന്നില്ല. കെ സി വേണുഗോപാൽ ഇടപെട്ടാൽ വൈദ്യുതി കിട്ടാൻ വഴിയൊരുങ്ങുമെന്ന്‌ വേണുഗോപാൽ അനുകൂലികൾ പറയുന്നു. എന്നാൽ, വേണുഗോപാലുമായി പൊരുത്തപ്പെടാനുള്ള മാനസികാവസ്ഥയിലല്ല സതീശൻ.


വൈദ്യുതി ക്ഷാമത്തിൽ പ്രതിഷേധം കടുത്തതോടെ കഴിഞ്ഞദിവസം ചീഫ്‌ സെക്രട്ടറി ബിശ്വനാഥ്‌ സിൻഹ, കെഎസ്‌ഇബി സിഎംഡി എം ജി രാജമാണിക്യം എന്നിവരുമായി ചേർന്ന്‌ മുഖ്യമന്ത്രി യോഗം ചേർന്നിരുന്നു. സണ്ണി ജോസഫ്‌ കൊച്ചിയിലായിരുന്നു അപ്പോൾ. ഉന്നതതല യോഗത്തിൽ മന്ത്രിയെ പങ്കെടുപ്പിച്ചില്ല. ചീഫ്‌ സെക്രട്ടറി മറ്റ്‌ സംസ്ഥാനങ്ങളിൽ നടത്തുന്ന ഇടപെടൽ മന്ത്രിയെ അറിയിക്കരുതെന്നും നിർദേശമുണ്ടായി. വൈദ്യുതി പ്രതിസന്ധിയുടെ കുറ്റം തന്നിൽ മാത്രമാക്കി ഒതുക്കുന്നതിലെ നീരസം സണ്ണി ജോസഫ്‌ മറ്റ്‌ നേതാക്കളെ അറിയിച്ചതായാണ്‌ വിവരം.

മുഖ്യമന്ത്രി തർക്കത്തിൽ വേണുഗോപാലിന്‌ ഒപ്പമായിരുന്നു സണ്ണി ജോസഫ്‌. പ്രതിപക്ഷ നേതാവുതന്നെ മുഖ്യമന്ത്രിയാകണമെന്ന്‌ നിർബന്ധമില്ലെന്നും നിയമസഭാംഗമല്ലാത്തയാൾക്കും മുഖ്യമന്ത്രിയാകാമെന്നുമാണ്‌ നിലപാടെടുത്തത്‌.


വൈദ്യുതി മന്ത്രിസ്ഥാനം തലയിൽ അടിച്ചുകയറ്റിയ കുരിശാണെന്നും സണ്ണി ജോസഫ്‌ പ്രതികരിച്ചിരുന്നു. സീനിയോറിറ്റി പരിഗണിച്ചുള്ള വകുപ്പ്‌ വേണമെന്ന്‌ മുരളീധരൻ നിലപാട്‌ കടുപ്പിച്ചതോടെയാണ്‌ വൈദ്യുതി വകുപ്പ്‌ സണ്ണി ജോസഫിന്റെ തലയിലായത്‌. പ്രതിസന്ധി മുന്നിൽക്കണ്ട്‌ അടിയന്തര ഇടപെടൽ നടത്താതെ സംസ്ഥാനത്തെ ഇരുട്ടിലാക്കിയ നേതാക്കൾ തമ്മിലടിയും വിഴുപ്പലക്കലും തുടരുകയാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home