ad
Deshabhimani

print edition വൈദ്യുതി നിയന്ത്രണം തുടരും

Power cut.jpg

എ ഐ നിർമിത ചിത്രം

വെബ് ഡെസ്ക്

Published on Jul 02, 2026, 12:47 AM | 1 min read

തിരുവനന്തപുരം: ഉയർന്ന വിലയ്‌ക്ക്‌ വൈദ്യുതി വാങ്ങാനുള്ള കരാറിന്‌ അനുമതി ലഭിച്ചിട്ടും ആവശ്യത്തിന്‌ ലഭ്യത ഉറപ്പാക്കാനാകാത്തതിനാൽ നിയന്ത്രണം തുടരും. ഉപഭോഗം കുതിച്ചാൽ ലോഡ്‌ഷെഡ്ഡിങ്‌ ഏർപ്പെടുത്തും.

യൂണിറ്റിന്‌ ശരാശരി 9.16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറിനാണ്‌ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുള്ളത്‌.


യൂണിറ്റിന്‌ ശരാശരി 4.64 രൂപ എന്നതാണ്‌ പുതുക്കി ശരാശരി 9.16 രൂപ നിരക്കിൽ വൈദ്യുതി വാങ്ങാൻ അനുവാദം നൽകിയത്‌. പുതിയ വൈദ്യുതി നിരക്ക്‌ പരിഷ്‌കരണത്തിൽ ഇ‍ൗ കൂറ്റൻ ബാധ്യതയുടെ ഭാരം ഉപയോക്താക്കളിലേക്ക്‌ എത്തും. വൈദ്യുതി ബിൽ കുതിക്കും.


ആഭ്യന്തര വൈദ്യുതി ഉൽപ്പാദനശേഷി വർധിപ്പിക്കുക, ലാഭകരമായ ദീർഘകാലകരാറുകൾ നേടിയെടുക്കുക എന്നിവയാണ്‌ സ്ഥിരത ഉറപ്പാക്കാനുള്ള പോംവഴി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home