ad
Deshabhimani

print edition ലോഡ്‌ ഷെഡ്ഡിങ്ങുമായി കെഎസ്ഇബി; വീണ്ടും ഇരുട്ടിലാക്കി

Load Shedding.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on Jul 14, 2026, 12:00 AM | 1 min read

തിരുവനന്തപുരം: സംസ്ഥാനത്തെ ഇരുട്ടിലാക്കി വീണ്ടും ലോഡ്‌ ഷെഡ്ഡിങ്‌. ഉപഭോഗം കുതിക്കുകയും വൈദ്യുതി ഉറപ്പാക്കാനാകാതെ വരികയും ചെയ്‌തതോടെയാണ്‌ കെഎസ്ഇബി നിയന്ത്രണം ഏർപ്പെടുത്തിയത്‌. തിങ്കൾ രാത്രി ഏഴിനുശേഷം സംസ്ഥാനത്ത്‌ പലയിടത്തും വൈദ്യുതി നിലച്ചു. കാലാവസ്ഥ അനുകൂലമല്ലെങ്കിൽ ഡിസംബർവരെ പ്രതിസന്ധി നീളും.


സാഹചര്യം മുൻകൂട്ടിക്കണ്ട്‌ മുന്നൊരുക്കം നടത്തുന്നതിൽ സർക്കാർ പരാജയപ്പെട്ടതോടെയാണ്‌ ലോഡ്‌ ഷെഡ്ഡിങ്‌ നിത്യസംഭവമായത്‌. യുഡിഎഫ്‌ സർക്കാർ അധികാരമേറ്റതിനുപിന്നാലെ ജൂൺ 16ന്‌ അപ്രഖ്യാപിത ലോഡ്‌ ഷെഡ്ഡിങ്‌ നടപ്പാക്കി. തുടർന്ന്‌ ജൂൺ 30വരെ ഒ‍ൗദ്യോഗികമായി പ്രഖ്യാപിച്ചു. മികച്ച ആസൂത്രണത്തിലൂടെ എൽഡിഎഫ്‌ സർക്കാർ 10 വർഷം ലോഡ്‌ ഷെഡ്ഡിങ്‌ അകറ്റിനിർത്തിയിരുന്നു.


കഴിഞ്ഞ ദിവസത്തെ വൈദ്യുതി ഉപഭോഗം 80.4 ദശലക്ഷം യൂണിറ്റാണ്‌. ആഭ്യന്തര ഉൽപ്പാദനം 17.18 ദശലക്ഷം യൂണിറ്റ്‌ മാത്രവും. അധിക നിരക്കിൽ ഡീപ്‌ പോർട്ടലിൽനിന്ന്‌ വൈദ്യുതി വാങ്ങാനുള്ള ഹ്രസ്വകാല കരാറിന്‌ റെഗുലേറ്ററി കമീഷൻ അനുമതി നൽകിയിട്ടുണ്ടെങ്കിലും ആവശ്യത്തിന്‌ ലഭ്യതയില്ല. എൽനിനോ പ്രതിഭാസം കാരണം മഴകുറഞ്ഞതും താപനില ഉയർന്നതും വൈദ്യുതി ഉപഭോഗം വർധിപ്പിച്ചു.


പവർ എക്‌സ്‌ചേഞ്ചിൽ നിന്നുള്ള ലഭ്യതയും കുറഞ്ഞു. മുൻ ദിവസങ്ങളെക്കാൾ 300 –400 മെഗാവാട്ട് ഉപഭോഗം വർധിക്കുമെന്ന സാഹചര്യത്തിലാണ്‌ വീണ്ടും ലോഡ്‌ ഷെഡ്ഡിങ്‌ ഏർപ്പെടുത്തിയത്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home