ad
Deshabhimani

print edition പ്ലസ്‌ വൺ പഠനത്തിന്‌ 
3.94 ലക്ഷം സീറ്റ്‌

Don't worry everyone has a seat

AI പ്രതീകാത്മക ചിത്രം / Gemini

avatar
ബിജോ ടോമി

Published on May 17, 2026, 12:00 AM | 1 min read

തിരുവനന്തപുരം: പ്ലസ്‌ വൺ പഠനത്തിനായി സംസ്ഥാനത്ത്‌ ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകളിലായി നിലവിലുള്ളത്‌ 3,94,074 സീറ്റ്‌. എച്ച്‌എസ്‌ഇ– 3,61,044, വിഎച്ച്‌എസ്‌ഇ– 33,030 എന്നിങ്ങനെയാണ്‌ സീറ്റുകൾ. മാനേജ്‌മെന്റ്‌ സീറ്റുകൾ ഉൾപ്പെടെയാണിത്‌.

ഹയർ സെക്കൻഡറിയിൽ 7,227 ബാച്ചും വിഎച്ച്‌എസ്‌ഇയിൽ 389 ബാച്ചുമാണുള്ളത്‌. മോഡൽ റെസിഡൻഷ്യൽ സ്‌കൂളുകളിൽ 31 ബാച്ചുകളിലായി 1,429 സീറ്റുണ്ട്‌. ഇത്തവണ 4,10,456 വിദ്യാർഥികളാണ്‌ എസ്‌എസ്‌എൽസി വിജയി
ച്ചത്‌.


എച്ച്‌എസ്‌ഇയിൽ 1,41,200 സർക്കാർ സീറ്റുകളാണുള്ളത്‌. എയ്‌ഡഡ്‌– 1,65,150, അൺഎയ്‌ഡഡ്‌– 53,265 എന്നിങ്ങനെയാണ്‌ സീറ്റുകൾ. കൂടുതൽ സീറ്റുകൾ സയൻസിനാണ്‌– 3,710 ബാച്ചുകളിലായി 1,85,350 സീറ്റ്‌. ഹ്യൂമാനിറ്റിസിൽ 1400 ബാച്ചുകളിലായി 69,914, കൊമേഴ്‌സിൽ 2117 ബാച്ചുകളിലായി 1,05,750 സീറ്റുകളുമുണ്ട്‌.


മാർജിനിൽ സീറ്റ്‌ വർധന ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. പുതിയ മന്ത്രിസഭ അധികാരമേൽക്കുന്നതിൽ ഉണ്ടായ കാലതാമസം അധിക പ്ലസ്‌ വൺ സീറ്റ്‌ പ്രഖ്യാപനത്തെ ബാധിച്ചു.


കഴിഞ്ഞവർഷം പത്താം ക്ലാസ്‌ ഫലം വരുന്നതിനുമുമ്പേ മാർജിനിൽ സീറ്റ്‌ വർധന അനുവദിച്ചിരുന്നു. താൽക്കാലികമായി അനുവദിച്ച ബാച്ചുകളും ഷിഫ്‌റ്റ്‌ ചെയ്‌ത ബാച്ചുകളും തുടരുന്നതിലും തീരുമാനം വരാനുണ്ട്‌. 2025ൽ ആദ്യ അലോട്ട്‌മെന്റിൽതന്നെ ഉൾപ്പെടുന്ന രീതിയിൽ താൽക്കാലിക ബാച്ചുകൾ തുടരാൻ തീരുമാനം എടുത്തിരുന്നു. സംസ്ഥാനത്ത്‌ 314 അധിക താൽക്കാലിക ബാച്ചുകളും 38 ഷിഫ്‌റ്റ്‌ ചെയ്‌ത ബാച്ചുകളുമാണുള്ളത്‌. മലപ്പുറം– 235, കാസർകോട്‌– 34, കോഴിക്കോട്‌– 31, കണ്ണൂർ– 19, പാലക്കാട്‌– 18, വയനാട്‌– 9, തൃശൂർ– 5, കൊല്ലം– 1 എന്നിങ്ങനെയാണ്‌ താൽക്കാലിക ബാച്ചുകൾ.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home