ad
Deshabhimani

print edition റബറിന്‌ താങ്ങുവില നൽകുന്ന 
ഏക സംസ്ഥാനം കേരളം

rubber land
വെബ് ഡെസ്ക്

Published on Mar 26, 2026, 01:52 AM | 1 min read

റബർ കർഷകർക്ക് താങ്ങുവില നൽകുന്ന രാജ്യത്തെ ഏക സംസ്ഥാനം കേരളമാണെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. താങ്ങുവില കിലോഗ്രാമിന് 200 രൂപയായി ഉയർത്തി.


എൽഡിഎഫ് സർക്കാർ റബർ കർഷകരെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. കർഷകർ നേരിട്ട പ്രതിസന്ധിക്ക്‌ കാരണം കോൺഗ്രസിന്റെയും ബിജെപിയുടെയും നയങ്ങളാണ്‌. 2010ൽ പ്രാബല്യത്തിൽ വന്ന ആസിയാൻ സ്വതന്ത്ര വ്യാപാര കരാർ ഇറക്കുമതിക്ക് വാതിൽ തുറന്നു. ഇത്‌ രൂപപ്പെടുത്തിയത്‌ കോൺഗ്രസാണ്‌.


വെള്ളൂരിലെ എച്ച്‌ എൻ എല്ലിന്റെ 164 ഏക്കർ ഭൂമിയിൽ 1050 കോടി രൂപ ചെലവിൽ കേരള റബർ ലിമിറ്റഡ് സ്ഥാപിച്ച് റബർ അധിഷ്ഠിത മൂല്യവർധിത ഉൽപ്പന്നങ്ങളുടെ വ്യവസായ കേന്ദ്രം രൂപപ്പെടുത്തുകയാണ്. പ്ലാന്റേഷൻ മേഖലയ്ക്കായി പ്രത്യേക ഡയറക്ടറേറ്റ് രൂപീകരിച്ചത് സർക്കാരിന്റെ മറ്റൊരു ഇടപെടലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home