ad
Deshabhimani

print edition നിയമനിർമാണം മറന്ന പ്രതിപക്ഷം ; ജനാധിപത്യ കടമകളിൽ വൻ പരാജയം

V D Satheesan.JPG
വെബ് ഡെസ്ക്

Published on Feb 26, 2026, 02:45 AM | 1 min read


തിരുവനന്തപുരം

ജനവിധി മാനിക്കാതെയും നാടിന്റെ വികസന സ്വപ്നങ്ങൾക്ക് തുരങ്കം വെച്ചും നിയമസഭയിൽ പ്രതിപക്ഷം നടത്തിയത് അധമ രാഷ്ട്രീയമാണ്‌. പതിനഞ്ചാം നിയമസഭയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും നിലവാരമില്ലാത്ത പ്രതിപക്ഷ പ്രകടനങ്ങൾക്കാണ് പതിനഞ്ചും പതിനാറും സമ്മേളനങ്ങൾ സാക്ഷ്യം വഹിച്ചത്. ജനകീയ പ്രശ്നങ്ങളും സുപ്രധാന നിയമനിർമ്മാണങ്ങളും ചർച്ച ചെയ്യേണ്ട സഭാതലത്തെ, യുഡിഎഫ്‌ എംഎൽഎമാർ തങ്ങളുടെ രാഷ്ട്രീയ നാടകങ്ങൾക്കുള്ള വേദിയാക്കി മാറ്റുകയായിരുന്നു.

ശബരിമലയിലെ സ്വർണക്കൊള്ളയിൽ കോൺഗ്രസ്‌ പ്രതിസ്ഥാനത്ത്‌ വരികയും പ്രമുഖ നേതാക്കൾക്ക്‌ സ്വർണം കട്ടവരുമായി അടുത്ത ബദ്ധമുണ്ടെന്ന്‌ വ്യക്തമാവുകയുംചെയ്‌തതോടെയാണ്‌ ഇക്കഴിഞ്ഞ രണ്ട്‌ സമ്മേളനങ്ങളും പ്രതിപക്ഷം അലങ്കോലമക്കിയത്‌. ഓരോ ദിവസവും ഓരോ വിഷയങ്ങളിൽ തിരക്കഥയൊരുക്കി അലങ്കോലമാക്കി ഇറങ്ങിപ്പോവുകയായിരുന്നു യുഡിഎഫ്‌ രീതി.


കഴിഞ്ഞ സമ്മേളനത്തിൽ സനീഷ്‌കുമാർ, എ കെ എം അഷ്‌റഫ്‌ എന്നീ എംഎൽഎമാരെ നിയമസഭയ്‌ക്കുമുന്നിൽ അനിശ്‌ചിതകാല സത്യഗ്രഹമിരുത്തിയിരുന്നു. രണ്ടുദിവസം സഭാകവാടത്തിലിരുന്ന എംഎൽഎമാർ പിന്നീട്‌ ആരുമറിയാതെ അകത്തുകയറി. സമരം അവസാനിപ്പിച്ചതാണോ എന്നുപോലും പറഞ്ഞില്ല. ശബരിമല വിഷയം വന്നതോടെ, സർക്കാരിന്റെ നിലപാട്‌ വ്യക്തമാക്കിയിട്ടും സുവർണാവസരമായെടുത്ത്‌ നിരന്തരം ബഹളമുണ്ടാക്കുകയായിരുന്നു. എന്നാൽ സ്വർണക്കൊള്ളയിൽ കോൺഗ്രസ്‌ നേതാക്കളുടെ പങ്കു പുറത്തുവന്നതോടെ സഭാനടപടികളിൽ പങ്കെടുക്കാതെ ബഹളമായി. വിഷയത്തിൽ അടിയന്തരപ്രമേയം കൊണ്ടുവരാനുള്ള ഭരണപക്ഷ വെല്ലുവിളിയുണ്ടായിട്ടും അതിനുള്ള ശ്രമമുണ്ടായില്ല. ചർച്ചയെ ഭയക്കുന്ന പ്രതിപക്ഷം കേരള നിയമസഭയുടെ ചരിത്രത്തിൽ ആദ്യമാണ്‌. സുപ്രധാനമായ ഒട്ടേറെ നിയമനിർമാണങ്ങളാണ്‌ ഇ‍ൗ നിയമസഭയിലുണ്ടായത്‌. ഇതിലൊന്നിലും പ്രതിപക്ഷത്തിന്‌ പങ്കില്ല.


​ജനകീയ വിഷയങ്ങളിൽ നിന്ന് ബോധപൂർവ്വം ഒളിച്ചോടുകയും അനാവശ്യ വിവാദങ്ങളിൽ അഭയം പ്രാപിക്കുകയും ചെയ്‌ത ഒരു പ്രതിപക്ഷത്തെയാണ് കേരളം കണ്ടത്. നാടിന്റെ വികസനക്കുതിപ്പിന് കരുത്തുപകരേണ്ടവർ നിയമനിർമ്മാണ പ്രക്രിയകളിൽ നിന്ന് വിട്ടുനിന്നത് കേവലം പ്രതിഷേധമല്ല, മറിച്ച് തങ്ങളെ തെരഞ്ഞെടുത്തയച്ച ജനങ്ങളോടുള്ള കടുത്ത വഞ്ചനയാണ്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home