print edition എൻജിഒ അസോസിയേഷൻ നേതാക്കളുടെ കൈയാങ്കളി; മർദനമേറ്റ വനിതാ ഭാരവാഹിയടക്കം 4 പേരെ പുറത്താക്കി സതീശൻപക്ഷം

തിരുവനന്തപുരം: കോൺഗ്രസ് അനുകൂല സംഘടന എൻജിഒ അസോസിയേഷന്റെ സംസ്ഥാന സമ്മേളനത്തിനിടെയുണ്ടായ കൈയാങ്കളിക്കിടെ പരിക്കേറ്റെന്ന് പൊലീസിൽ പരാതിപ്പെട്ട വനിതാ ഭാരവാഹിയടക്കം നാലുപേരെ പുറത്താക്കി വി ഡി സതീശൻപക്ഷം.
കോട്ടയം ജില്ലാജോയിന്റ് സെ ക്രട്ടറി സ്മിത രവി, സംസ്ഥാന ക മ്മിറ്റി അംഗം ജോൺസൺ കുറുവേലി, നോർത്ത് ജില്ലാ വൈസ് പ്രസിഡന്റ് ജി ഹരികുമാർ, സംസ്ഥാന കൗൺസിൽ അംഗം ജി എസ് സുനിൽ എന്നിവരെയാണ് അച്ചടക്കനടപടിയെന്ന പേരിൽ സസ്‌പെൻഡ് ചെയ്തത്. നാലുപേരും കെ സി വേണുഗോപാൽപക്ഷത്തുള്ളവരാണ്.
സംസ്ഥാന സമ്മേളനത്തിനിടെ നേതൃത്വം പിടിച്ചെടുക്കാനുള്ള സതീശൻപക്ഷത്തിന്റെ ശ്രമത്തെ തുടർന്ന് സംഘടന പിളർന്നിരുന്നു. ഭാരവാഹി തെരഞ്ഞെടുപ്പിനിടെ സതീശൻ, വേണുഗോപാൽപക്ഷങ്ങൾ ഏറ്റുമുട്ടി. തെറിവിളിയും കുപ്പിയേറുമുണ്ടായി. ഇതിനിടെയാണ് സ്ത്രീകളെയടക്കം മർദിച്ചത്.
പ്രസിഡന്റായ എ എം ജാഫർഖാന് പകരം സതീശൻപക്ഷത്തെ എ പി സുനിലിനെ പ്രസിഡന്റാക്കിയതാണ് പിളർപ്പിന് കാരണം. മുൻ പ്രസിഡന്റായിരുന്ന ചവറ ജയകുമാറിനെ പ്രസിഡന്റാക്കണമെന്നായിരുന്നു വേണുഗോപാൽപക്ഷത്തിന്റെ ആവശ്യം.
ഇല്ലെങ്കിൽ കൂട്ടത്തോടെ രാജിവയ്ക്കുമെന്നും ഭീഷണിപ്പെടുത്തി. പിളർന്ന ചവറ ജയകുമാർപക്ഷം ഉടൻ മുഴുവൻ സംസ്ഥാന ഭാരവാഹികളെയും പ്ര ഖ്യാപിക്കുമെന്ന് അറിയിച്ചു. സംസ്ഥാന കമ്മിറ്റി ഓഫീസും അക്കൗണ്ടും ചവറ ജയകുമാറിന്റെ പേരിലാണ്.











0 comments