ad
Deshabhimani

print edition മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളാകും

mental health centre
വെബ് ഡെസ്ക്

Published on Sep 03, 2026, 01:00 AM | 1 min read

തിരുവനന്തപുരം : സംസ്ഥാനത്തെ മാനസികാരോഗ്യ കേന്ദ്രങ്ങൾ ഇനി മുതൽ ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകളെന്ന്‌ അറിയപ്പെടും. ഹൈക്കോടതി നിർദേശപ്രകാരമാണ് പേരുമാറ്റം. മാനസിക അസ്വാസ്ഥ്യമുള്ളവർക്ക് മാത്രമല്ല, മാനസികമായി ആരോഗ്യകരമായ ജീവിതം ആഗ്രഹിക്കുന്ന എല്ലാവർക്കും പ്രയോജനപ്പെടുന്ന തരത്തിൽ മാറ്റുകയാണ് ലക്ഷ്യം. ജീവിതശൈലീ രോഗങ്ങൾ പ്രാരംഭഘട്ടത്തിൽത്തന്നെ കണ്ടെത്തി രോഗനിർണയം നടത്തുന്നതിനായി "ഹൃദയരാഗം' എന്ന പ്രത്യേക ക്യാമ്പയിനിനും ആരോഗ്യവകുപ്പ്‌ തുടക്കം കുറിച്ചു.


പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ അടിസ്ഥാനമാക്കിയാണ് ക്യാമ്പയിൻ. വട്ടിയൂർക്കാവ് (തിരുവനന്തപുരം), ഇടുക്കി (ഇടുക്കി ജില്ല), നിലമ്പൂർ (മലപ്പുറം) എന്നീ മൂന്ന് നിയമസഭാ മണ്ഡലങ്ങളിലാണ് ആദ്യ ഘട്ടത്തിൽ നടപ്പാക്കുക. 24 മണിക്കൂർ സ്പെഷ്യാലിറ്റി സേവനം ഉറപ്പാക്കുന്ന ആശുപത്രികൾ പ്രതീക്ഷാ കേന്ദ്രങ്ങളെന്ന്‌ അറിയപ്പെടുമെന്നും മന്ത്രി കെ മുരളീധരൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home