പൈങ്ങോട്ടൂർ പഞ്ചായത്ത് എൽഡിഎഫിന്; പനങ്കര വാർഡ് യുഡിഎഫിൽ നിന്ന് പിടിച്ചെടുത്തു

എറണാംകുളം: പൈങ്ങോട്ടൂർ പഞ്ചായത്ത് പത്താം വാർഡ് പനങ്കരയിൽ തിങ്കളാഴ്ച നടന്ന ഉപതെരഞ്ഞെടുപ്പിൽ എൽ ഡി എഫിന് ഉജ്ജ്വല വിജയം. എൽഡിഎഫ് ലെ അമൽ രാജാണ് വിജയിച്ചത്. യുഡിഎഫിലെ ബിജി യെ 166 വോട്ടുകൾക്കാണ് തോല്പിച്ചത്. അമൽ രാജ് 483 വോട്ട് നേടിയപ്പോൾ 317 വോട്ടാണ് ബിജിയ്ക്ക് ലഭിച്ചത്. ബിജെപി യിലെ ആര്യ സത്യൻ 45 ഉം എഎപി യുടെ അഡ്വ. മരിയ ജോസ് 16 വോട്ടുകളും നേടി.
യുവയുടെ പ്രതീകവും എഞ്ചിനീയറിംഗിൽ ബിടെക് ബിരുദധാരിയാമാണ് അമൽ രാജ്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതയിൽ ഓവർസീയർ ആയി പ്രവർത്തിച്ച് വരികയായിരുന്നു. പനങ്കര തെക്കേവീട്ടിൽ കുടുംബാംഗമായ അമൽ ചാരിറ്റി പ്രവർത്തനരംഗത്തും സജീവമാണ്. വൈസ് പ്രസിഡൻ്റായിരുന്ന നിസാർ മുഹമ്മദ് അയോഗ്യനായതിനെ തുടർന്നാണ് ഉപതെരഞ്ഞെടുപ്പ് വേണ്ടി വന്നത്. എൽഡിഎഫ് ഭരിക്കുന്ന പൈങ്ങോട്ടൂർ പഞ്ചായത്തിൽ 6 വീതമായിരുന്നു കക്ഷി നില. അമൽ രാജിൻ്റെ വിജയത്തിലൂടെ എൽഡിഎഫ് ഭരണം നിലനിർത്തി.










0 comments