ad
Deshabhimani

print edition കെ- ടെറ്റ്; ചതിച്ചത്‌ യുഡിഎഫ്‌ സർക്കാരിന്റെ മാനേജ്മെന്റ് പ്രീണനം

K TET.jpg
വെബ് ഡെസ്ക്

Published on Jun 02, 2026, 12:00 AM | 1 min read

കൊല്ലം: കേരളത്തിലെ പൊതുവിദ്യാഭ്യാസ മേഖലയെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കിയ കെ-ടെറ്റ് നിയമക്കുരുക്കിന് ഉത്തരവാദി 2011-–16ലെ യുഡിഎഫ് സർക്കാർ. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി കെ അബ്ദുറബ്ബിന്റെ മാനേജ്മെന്റ് പ്രീണനവും ചട്ടലംഘനങ്ങളുമാണ് നിലവിലെ പ്രതിസന്ധിക്ക് വഴിവച്ചത്‌. കേന്ദ്ര സർക്കാരിനുമാത്രം അധികാരമുള്ള വിഷയത്തിൽ, നിയമവിരുദ്ധമായി സ്വന്തം നിലയ്ക്ക് ഇളവുകൾ പ്രഖ്യാപിക്കുകയായിരുന്നു.


കേന്ദ്ര വിദ്യാഭ്യാസ അവകാശ നിയമപ്രകാരം അധ്യാപകർക്ക് കെ- ടെറ്റ് നിർബന്ധമാക്കി കേരളത്തിൽ 2012 ജൂൺ മുതലാണ്‌ നടപ്പാക്കാൻ തീരുമാനിച്ചത്‌. യോഗ്യതാ പരീക്ഷ നിർബന്ധമാക്കിയാൽ ലക്ഷങ്ങൾ കോഴ വാങ്ങി മാനേജ്മെന്റുകൾ നടത്തിയ അനധികൃത നിയമനങ്ങൾ പുറത്താകുമെന്ന് യുഡിഎഫ് ഭയന്നു. മുസ്ലിംലീഗ് ഉൾപ്പെടെയുള്ള വൻകിട മാനേജ്മെന്റുകളെ തൃപ്തിപ്പെടുത്താനും കോഴപ്പണം സംരക്ഷിക്കാനുമായി മന്ത്രി കെ -ടെറ്റിൽ ഇളവുക ൾ അനുവദിച്ചു. യുഡിഎഫ് കാണിച്ച ചട്ടലംഘനമാണ് പിന്നീട് ഉ ദ്യോഗാർഥികൾക്ക് വിനയായത്.


എന്നാൽ, 2016-ൽ അധികാരത്തിലെത്തിയ എൽഡിഎഫ് സർക്കാർ നിയമക്കുരുക്ക് അഴിക്കാനായി വിഷയം കേന്ദ്രത്തിനുമുന്നിൽ ഉന്നയിച്ചു. ഇതിന്റെ ഫലമായി 2017 ആഗസ്തിൽ പാർലമെന്റിൽ പ്രത്യേക ഭേദഗതി കൊണ്ടുവന്നു. 2019 മാർച്ച് 31 വരെയുള്ള ഇളവുകൾ ഇതോടെ റെഗുലറൈസ് ചെയ്തുനൽകാനായി.


ഈ കേന്ദ്ര ഭേദഗതിയോടെ 2019-നുശേഷം ഇളവുകൾക്ക് നിയമസാധുതയില്ലാതായി. എങ്കിലും, കോവിഡ് പ്രതിസന്ധിയും മാനുഷിക പരിഗണനകളും മുൻനിർത്തി 2021വരെ താൽക്കാലിക ഇളവുകൾ നൽകി. 2021-ന് ശേഷം സംസ്ഥാനത്ത്‌ നിയമവിരുദ്ധ ഇളവുകളും നൽകിയിട്ടില്ല. യുഡിഎഫിന്റെ അഴിമതിയും മാനേജ്മെന്റ് ദാസ്യവേലയുമാണ് ഇന്നത്തെ അധ്യാപക പ്രതിസന്ധിക്ക് കാരണമെന്ന് ഇതോടെ വ്യക്തമാകുകയാണെന്ന്‌ വിദ്യാഭ്യാസ വിദഗ്‌ധർ പറയുന്നു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home