എല്‍പിജി പ്രതിസന്ധി; സാധ്യമെങ്കില്‍ വിറക് അടുപ്പിലേക്ക് മാറൂ, ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി അസോസിയേഷന്‍

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷത്തെ തുടര്‍ന്ന് രാജ്യത്ത് പാചക വാതക പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഹോട്ടലുകള്‍ക്ക് മാര്‍ഗനിര്‍ദേശവുമായി കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍. ഹോട്ടലുകളില്‍ വിഭവങ്ങള്‍ കുറച്ച്, മെനു പരിഷ്കരിക്കണമെന്നും സാധ്യമായ ഇടങ്ങളില്‍ വിറകടുപ്പ് ഉപയോഗിക്കണമെന്നും നിര്‍ദേശമുണ്ട്.
ഹോട്ടലുകള്‍ തമ്മില്‍ പരസ്പര സഹകരണത്തോടെ പൊതുസ്ഥലത്ത് പാചകം ചെയ്യാനുള്ള സംവിധാനങ്ങളൊരുക്കണമെന്നും നിര്‍ദേശത്തില്‍ പറയുന്നു. ഹോട്ടലുകളുടെ പ്രവര്‍ത്തന സമയത്തിലും ക്രമീകരണങ്ങള്‍ വരുത്തും. രോഗികള്‍, യാത്രക്കാര്‍, തൊഴിലാളികള്‍ തുടങ്ങി പൊതുസമൂഹത്തിന്‍റെ വലിയൊരു വിഭാഗത്തിന് ഭക്ഷണം നല്‍കുന്ന സേവനമേഖലയാണ് ഹോട്ടലുകൾ. സ്ഥാപനങ്ങള്‍ പൂര്‍ണമായി അടച്ചിടാതെ സമൂഹത്തോടുള്ള ഉത്തരവാദിത്തം നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.
കേരള ഹോട്ടല്‍ ആന്‍റ് റെസ്റ്റോറന്‍റ് അസോസിയേഷന്‍റെ പ്രധാന നിര്‍ദേശങ്ങള്‍,
പരമ്പരാഗത പാചക മാർഗമായ വിറക് അടുപ്പ് തുടങ്ങിയ സംവിധാനങ്ങൾ സാധ്യമായിടത്ത് ഉപയോഗപ്പെടുത്തുക
വൈദ്യുതി പാചക ഉപകരണങ്ങൾ ഉൾപ്പെടെ മറ്റ് ബദൽ മാർഗങ്ങൾ ഉപയോഗിച്ച് ഭക്ഷണം തയ്യാറാക്കുവാൻ ശ്രമിക്കുക
ഓരോ പ്രദേശത്തേയും ഹോട്ടലുകൾ തമ്മിൽ സഹകരിച്ച് ഒരു പൊതുസ്ഥലത്ത് ഭക്ഷണം പാചകം ചെയ്‌ത് സമീപ ഹോട്ടലുകളിലേക്ക് വിതരണം ചെയ്യുന്ന സംവിധാനം ഒരുക്കാനുള്ള സാധ്യതകൾ പരിശോധിക്കുക.
പരമാവധി വിഭവങ്ങൾ കുറച്ച് മെനു പരിഷ്ക്കരിക്കുക.
സ്ഥാപനങ്ങളുടെ പ്രവർത്തന സമയം പുനക്രമീകരിക്കുക










0 comments