print edition വിവാഹവും കന്യാസ്ത്രീയാകലും സ്വത്ത് നിഷേധത്തിന് കാരണമല്ല: ഹെെക്കോടതി

കേരള ഹൈക്കോടതി
കൊച്ചി : മകൾ വിവാഹം കഴിച്ചാലോ കന്യാസ്ത്രീ ആയാലോ പിതാവ് നൽകിയ സ്വത്ത് നഷ്ടമാകുമെന്ന വ്യവസ്ഥ നിയമവിരുദ്ധമെന്ന് ഹൈക്കോടതി. പിതാവ് എഴുതിച്ച ധനനിശ്ചയാധാരത്തിലെ നിബന്ധനപ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശി വർക്കി വർഗീസിന്റെ അപ്പീൽ തള്ളിയാണ് ജസ്റ്റിസ് എസ് ഈശ്വരന്റെ ഉത്തരവ്. വസ്തുവിന്റെ പോക്കുവരവും അസാധുവാക്കി.
വിവാഹം കഴിക്കുന്നതിനോ കന്യാസ്ത്രീയാകുന്നതിനോ തടസ്സമായി നിൽക്കുന്ന കരാറുകൾ ഇന്ത്യൻ കരാർ നിയമത്തിലെ 26–-ാം വകുപ്പുപ്രകാരം അസാധുവാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. ഇത്തരം നിബന്ധനകൾ പൊതുതാൽപ്പര്യത്തിന് വിരുദ്ധമാണ്. സ്വത്ത് കൈമാറ്റ നിയമപ്രകാരം ഒരാൾക്ക് പൂർണമായി നൽകിയ സ്വത്തിന്മേൽ പിന്നീട് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കഴിയില്ലെന്നും വസ്തുവിൽ മകൾക്ക് പൂർണ അവകാശമുണ്ടെന്നും ഹൈക്കോടതി വിധിച്ചു.










0 comments