വെറും വാക്ക് പറയില്ല; സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത 10 ശതമാനം വർധിപ്പിച്ചു

തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പെൻഷൻകാരുടെയും ക്ഷാമബത്ത ഉയർത്തിയുള്ള ഉത്തരവുമായി സംസ്ഥാന ധനവകുപ്പ്. പത്ത് ശതമാനം ഡിഎ അനുവദിച്ചാണ് ഉത്തരവ്. വർധിപ്പിച്ച ഡിഎ മാർച്ചിലെ ശമ്പളത്തോടൊപ്പം നൽകും.
ജീവനക്കാരുടെ 25 ശതമാനം ക്ഷാമ ബത്ത 35 ശതമാനമായാണ് ഉയർത്തിയിരിക്കുന്നത്. മൂന്ന് ശതമാനം ഫെബ്രുവരി മാസത്തിൽ ഒരു ഗഡുവായി നൽകിയിരുന്നു. ഇതോടെ ഒരു മാസത്തിനുള്ളിൽ 13 ശതമാനം ഡിഎ, ഡിആർ വർധനയാണ് നടപ്പാക്കിയത്. അഡീഷണൽ ചീഫ് സെക്രട്ടറി കെ ആർ ജ്യോതിലാൽ ഉത്തരവിറക്കി.
ഒന്നാം പിണറായി സർക്കാരാണ് 2021 ഫെബ്രുവരിയിൽ 16 ശതമാനം ഡിഎ, ഡിആർ ഒരുമിച്ചുനൽകി കുടിശ്ശിക പൂർണമായും തീർത്തത്. യുഡിഎഫ് സർക്കാരുകളുടെ കാലത്ത് പലപ്പോഴും വലിയ കുടിശ്ശികയാണ് വരുത്തിയത്. തുടർന്ന് ജീവനക്കാർ സമരത്തിനിറങ്ങേണ്ടിവന്നു. കോവിഡ് കാലത്ത് കേന്ദ്ര സർക്കാർ ജീവനക്കാർക്ക് മൂന്ന് ഗഡു ക്ഷാമബത്ത വെട്ടിക്കുറച്ചു. പല സംസ്ഥാനങ്ങളും ഇത് പിന്തുടർന്നപ്പോൾ കേരളം അതുൾപ്പെടെ അനുവദിച്ചു.









0 comments