തുടര്‍ച്ചയായ ഇടിവിന് ശേഷം വര്‍ധന; സ്വർണവില കൂടി, അറിയാം വിപണി നിരക്ക്

തിരുവനന്തപുരം : ഒരിടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഇതോടെ രു പവൻ സ്വർണത്തിന്റെ വില വീണ്ടും 1,05,000ന് മുകളിലെത്തി. 1,05,280 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 13,160 രൂപയാണ്.
പശ്ചിമേഷ്യൻ സംഘർഷം വീണ്ടും രൂക്ഷമായ സാഹചര്യത്തിൽ എണ്ണവില കുതിച്ച് ഉയര്‍ന്നത് അടക്കമുള്ള വിഷയങ്ങളാണ് കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയെ സ്വാധീനിച്ചത്. 1,03, 240 രൂപയായിരുന്നു ഈ മാസം തുടക്കത്തിലെ പവൻവില. പിന്നീട് പല ദിവസങ്ങളായി 1,07,800 രൂപ വരെ ഉയർന്നു. ഇതിനുശേഷമാണ് ചെറിയ തോതിലുള്ള ഇടിവ് ഉണ്ടായത്.











0 comments