ad
Deshabhimani

ഇന്ന് കർഷകദിനം; കാലാവസ്ഥ മാറ്റത്തിനൊപ്പം കൃഷിയും മാറണം

Krishi

ചിത്രം : ശരത്ത് കല്പാത്തി

വെബ് ഡെസ്ക്

Published on Aug 17, 2026, 07:55 AM | 1 min read

തിരുവനന്തപുരം : മലയാളികളുടെ പുതുവർഷത്തിന് സമൃദ്ധിയുടെ പകിട്ടേകാൻ ഇന്ന് ചിങ്ങം ഒന്ന്. കൊല്ലവർഷത്തിലെ ആദ്യ മാസമായ ചിങ്ങത്തിലെ ഒന്നാം തിയതി പുതുവർഷപ്പിറവി മാത്രമല്ല കർഷകദിനം കൂടിയാണ്. മണ്ണിനെയും കൃഷിയേയും സ്നേഹിക്കുന്ന ഒരു ജനതയുടെ ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന മാസമാണ് ചിങ്ങം. ഇത്തവണ ചിങ്ങം പിറക്കും മുൻപേ അത്തം തുടങ്ങി. നാടൊന്നാകെ പൂക്കളവും ഓണസദ്യയുമായി ഓണമാഘോഷിക്കാനുള്ള ഓട്ടത്തിലാണ് മലയാളികൾ.


രാജ്യത്തെ കർഷകർ കടുത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന കാലത്ത് കർഷക ദിനത്തിന് ഏറെ പ്രസക്തിയുണ്ട്. അവകാശനിഷേധവും, സുരക്ഷിതത്വവും തകർക്കുന്ന നടപടികളും ചൂഷണങ്ങളും ഇന്ന് കർഷകർ നേരിടുന്നുണ്ട്. കൃത്യമായ മഴ ലഭിക്കാത്തതിനാൽ വിളവില്ലെന്നതാണ് ഈ ഓണക്കാലത്ത് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി.


മഴ കുറഞ്ഞതും ചൂട് വർധിച്ചതും കാർഷിക മേഖലയെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ സാഹചര്യം മുൻകൂട്ടി കണ്ട് വിളകൾ തെരഞ്ഞെടുത്ത് കർഷകർക്ക് നഷ്ടമില്ലാത്ത രീതിയിൽ വരൾച്ചയെ അതിജീവിക്കാനുള്ള പദ്ധതികളാണ് കേരളത്തിൽ നടപ്പിലാക്കേണ്ടത്. കർഷകരുടെ വരുമാനം വർധിപ്പിക്കുന്നതിനും കൃഷി സംരക്ഷിക്കുന്നതിനും വിപുലമായ ആശയങ്ങളാണുണ്ടാവേണ്ടത്. പുത്തൻ സാങ്കേതികതയുടെ സഹായത്തോടെ പ്രകൃതി സൗഹൃദവും സുസ്ഥിരവുമായ കൃഷി രീതികൾ സ്വീകരിച്ച് പുതുതലമുറയെ കാർഷിക മേഖലയിലേക്ക് കൊണ്ടുവരാനും കഴിയേണ്ടതുണ്ട്. കൃഷി എല്ലാക്കാലത്തും ലാഭം തരുന്ന വരുമാനമാർ​ഗമാണെന്ന് തിരിച്ചറിയികയും വേണം.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home