ad
Deshabhimani

print edition കേരളത്തിൽ വേനൽമഴ 35 ശതമാനം കുറവ്‌

rain image v k abhijith.jpg
avatar
സ്വന്തം ലേഖിക

Published on May 06, 2026, 12:02 AM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്ത്‌ വേനൽമഴയിൽ 35 ശതമാനം കുറവ്‌. മാർച്ച്‌ ഒന്നുമുതൽ മെയ്‌ അഞ്ചുവരെ പെയ്‌ത മഴയിലാണ്‌ ഇ‍ൗ കുറവ്‌. 162.6 മില്ലീ മീറ്റർ ലഭിക്കേണ്ടയിടത്ത്‌ 106.1 മില്ലീ മീറ്ററാണ്‌ മഴ കിട്ടിയത്‌. പാലക്കാട്‌ ജില്ലയിലാണ്‌ ഏറ്റവും കുറവ്‌– 61 ശതമാനം. കോഴിക്കോട്‌, കണ്ണൂർ, പത്തനംതിട്ട ജില്ലകളിൽ വേനൽമഴ ലഭിച്ചു.


കോഴിക്കോട്‌ ഒന്പത്‌ ശതമാനവും പത്തനംതിട്ട 10 ശതമാനവുമാണ്‌ അധിക മഴ. ആലപ്പുഴ (36 ശതമാനം), എറണാകുളം (38), ഇടുക്കി (46), കാസർകോട്‌ (50), കൊല്ലം (56), കോട്ടയം (27), മലപ്പുറം (45), തിരുവനന്തപുരം (43), തൃശൂർ (44), വയനാട്‌ (40) എന്നിങ്ങനെയാണ്‌ മഴ കുറവ്‌. കഴിഞ്ഞവർഷം വേനലിൽ കൂടുതൽ മഴ ലഭിച്ചിരുന്നു. മാർച്ച്‌ ഒന്നുമുതൽ ഏപ്രിൽ 30 വരെ 37 ശതമാനമായിരുന്നു അധിക മഴ. 140 മില്ലീ മീറ്റർ ലഭിക്കേണ്ടിടത്ത്‌ 192 മില്ലീ മീറ്റർ കിട്ടി. 2024ൽ ഇതേ കാലയളവിൽ 63 ശതമാനം കുറവുണ്ടായിരുന്നു. 53 മില്ലീ മീറ്ററാണ്‌ ലഭിച്ചത്‌.


ഒന്പതുവരെ പല ജില്ലകളിലും മഴ പെയ്യാൻ സാധ്യതയുള്ളതായി കാലാവസ്ഥാവിഭാഗം മുന്നറിയിപ്പ്‌ നൽകുന്നു. ലക്ഷദ്വീപിൽ ഇത്തവണ 90% മഴക്കുറവുണ്ട്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home