ad
Deshabhimani

print edition ഊർജരംഗത്തിന്‌ ഇനി ആഗോളക്കരുത്ത് ; അന്താരാഷ്ട്ര സമിതിയുമായി ഇഎംസി കരാർ ഒപ്പിട്ടു

Kerala Energy Festival
വെബ് ഡെസ്ക്

Published on Feb 09, 2026, 01:37 AM | 1 min read


കൊച്ചി

കേരളത്തിന്റെ ഊർജകാര്യക്ഷമതയും സുസ്ഥിരവികസനവും ലക്ഷ്യമിട്ട് എനർജി മാനേജ്‌മെന്റ് സെന്റർ (ഇഎംസി) പ്രമുഖ അന്താരാഷ്ട്ര- അക്കാദമിക് സ്ഥാപനങ്ങളുമായി ധാരണപത്രങ്ങളിൽ ഒപ്പുവച്ചു. കുഫോസിൽ നടക്കുന്ന അന്താരാഷ്ട്ര ഊർജമേളയിലാണ്‌ നിർണായക ധാരണ. സംസ്ഥാനത്തിന്റെ ഊർജനയങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ ഡൽഹി ആസ്ഥാനമായ ‘സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജി ഓഫ് ദി നോൺ- അലൈൻഡ് ആൻഡ് അദർ ഡെവലപ്പിങ് കൺട്രീസ്' (നാം എസ് ആൻഡ്‌ ടി സെന്റർ) എന്ന ആഗോളശാസ്ത്ര സമിതിയുമായി കരാറിൽ ഏർപ്പെട്ടു. അക്കാദമിക് രംഗത്തെ സഹകരണത്തിനായി കൊല്ലം യുകെഎഫ് കോളേജ് ഓഫ് എൻജിനിയറിങ് ആൻഡ് ടെക്‌നോളജി, ബസേലിയസ് മാത്യൂസ് സെക്കൻഡ് കോളേജ് ഓഫ് എൻജിനിയറിങ് എന്നീ സ്ഥാപനങ്ങളുമായാണ് കൈകോർത്തത്.


ഊർജസംരക്ഷണം, പുനരുപയോഗ ഊർജം, ഇലക്ട്രിക് വാഹനങ്ങൾ എന്നീ മേഖലകളിൽ വിദ്യാർഥികൾക്കും അധ്യാപകർക്കും മികച്ച പരിശീലനവും ഗവേഷണസൗകര്യങ്ങളും പങ്കാളിത്തത്തോടെ ഒരുക്കുകയാണ്‌ ലക്ഷ്യം. ഇഎംസി ഡയറക്ടർ ഡോ. ആർ ഹരികുമാർ, നാം എസ് ആൻഡ്‌ ടി സെന്റർ ഡയറക്ടർ ജനറൽ അമിതാഭ ബന്ദോപാധ്യായ, ഇഎംസി രജിസ്ട്രാർ ബി വി സുഭാഷ് ബാബു, യുകെഎഫ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ. ജിബി വർഗീസ്, ഡോ. രശ്മി കൃഷ്ണപ്രസാദ്, ഡോ. പി ശ്രീജ, പ്രൊഫ. ദർശന എസ് ബാബു തുടങ്ങിയവർ സംസാരിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home