print edition അന്താരാഷ്ട്ര ഊർജമേള ഇന്നുമുതൽ

കൊച്ചി
കേരളത്തിന്റെ ഊർജ ഭൂപടത്തിൽ നവീനമാറ്റങ്ങൾ ലക്ഷ്യമിട്ട് സംഘടിപ്പിക്കുന്ന മൂന്നാമത് അന്താരാഷ്ട്ര ഊർജമേളയ്‌ക്ക് ശനിയാഴ്‌ച കൊച്ചിയിൽ തുടക്കമാകും. പനങ്ങാട് കുഫോസ് ക്യാമ്പസിൽ രാവിലെ 10-ന് വൈദ്യുതിമന്ത്രി കെ കൃഷ്ണൻകുട്ടി ഉദ്ഘാടനം ചെയ്യും. ഊർജവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ മുഖ്യപ്രഭാഷണം നടത്തും.
എനർജി മാനേജ്‌മെന്റ് സെന്ററിന്റെ ആഭിമുഖ്യത്തിൽ ‘എംപവറിങ് എനർജി ഫ്യൂച്ചർ’ സന്ദേശവുമായാണ് മേള സംഘടിപ്പിക്കുന്നത്. ഗ്രീൻ എക്സ്പോയിൽ ഊർജക്ഷമതയുള്ള ഗൃഹോപകരണങ്ങൾ, സൗരോർജ ഉൽപ്പന്നങ്ങൾ, ഇലക്ട്രിക് വാഹനങ്ങൾ എന്നിവയുടെ വലിയ ശേഖരമുണ്ടാകും. കുടുംബശ്രീ അംഗങ്ങൾക്കും സംരംഭകർക്കുമായി വൈദ്യുതി ഉപയോഗിച്ചുള്ള ‘ഇ-–കുക്കിങ്’ പ്രായോഗിക പരിശീലനവും മേളയുടെ ഭാഗമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ സുരക്ഷയെക്കുറിച്ചുള്ള സെഷനുകൾ, ബാർക്കിലെ (ബിഎആർസി) മുൻ ശാസ്ത്രജ്ഞർ നയിക്കുന്ന ആണവോർജ ചർച്ചകൾ എന്നിവയും നടക്കും. തിങ്കളാഴ്‌ചവരെ നടക്കുന്ന മേളയിൽ പ്രവേശനം സൗജന്യമാണ്.










0 comments