ad
Deshabhimani

print edition വേനൽമഴയിൽ ഉപയോഗത്തിൽ നേരിയ കുറവ്‌; കാശ്‌ ലാഭിക്കാന്‍ ചിലത് ശ്രദ്ധിക്കാം

electricity
avatar
സ്വന്തം ലേഖിക

Published on Mar 30, 2026, 04:10 AM | 1 min read

തിരുവനന്തപുരം: രണ്ട്‌ ദിവസമായി സർവകാല റെക്കോഡുകൾ തകർത്ത്‌ കുതിച്ച പീക്‌ സമയത്തെ വൈദ്യുതി ഉപയോഗത്തിൽ നേരിയ കുറവ്‌. 5800 മെഗാവാട്ടിന്‌ മുകളിലെത്തിയ ഉപയോഗം ശനിയാഴ്‌ച വൈകിട്ട്‌ ആറുമുതൽ 10വരെയുള്ള ഉപയോഗം 4826 മെഗാവാട്ട്‌ ആയി കുറഞ്ഞു.


എന്നാൽ, പകൽ സമയത്തെ വൈദ്യുതി ഉപയോഗത്തിൽ 30–50 മെഗാവാട്ടിന്റെ വർധനയുണ്ടായി. പകൽ വേനൽമഴയാണ്‌ വൈകിട്ടത്തെ ഉപയോഗത്തിൽ നേരിയ കുറവിന്‌ സഹായിച്ചത്‌.രാത്രി 10.15നും 10.30നും ഇടയിലുള്ള വെറും 15 മിനിറ്റിനുള്ളിൽ ഏകദേശം 800 മെഗാവാട്ടിന്റെ പെട്ടെന്നുള്ള വർധനയാണ് രേഖപ്പെടുത്തിയത്. പുലർച്ചെ രണ്ടിനു ശേഷമാണ്‌ 5000 മെഗാവാട്ടിൽ താഴെ ഉപയോഗമെത്തുന്നത്‌.


ചില ശീലങ്ങൾ: കാശ്‌ ലാഭിക്കാം


​ഗാർഹിക ഉപയോക്താക്കൾക്ക്‌ പകൽ സമയത്ത്‌ 10 ശതമാനം വൈദ്യുതി നിരക്ക്‌ കുറവാണ്‌. ഇ‍ൗ സമയത്ത്‌ ഇലക്‌ട്രിക്‌ വാഹനങ്ങൾ ചാർജ്‌ ചെയ്യുന്നതും വൈദ്യുതി ഉപയോഗിച്ച്‌ പാകം ചെയ്യുന്നതും വൈദ്യുത ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ബില്ല്‌ കുറയ്ക്കാൻ സഹായിക്കും. ടിവിയും എസിയും റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്താലും പ്ലഗ് പോയിന്റിലെ സ്വിച്ച് ഓഫ് ചെയ്തില്ലെങ്കിൽ അവ വൈദ്യുതി ഉപയോഗിച്ചുകൊണ്ടേയിരിക്കും.


വീടുകളുടെ മുകളിൽ മൂന്നു കിലോവാട്ട് വരെയുള്ള സോളാർ പാനലുകൾ സ്ഥാപിക്കാൻ 78,000 രൂപ വരെ സബ്സിഡി ലഭിക്കും. ഇതുവഴി മാസം 300 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമായി ഉൽപ്പാദിച്ച്‌ ഉപയോഗിക്കാം.


സോളാർ വാട്ടർ ഹീറ്ററുകൾ, ഇൻവെർട്ടറുകൾ എന്നിവ വാങ്ങാനും അനർട്ട് വഴി ആനുകൂല്യങ്ങൾ ലഭ്യമാണ്. ഫ്ലാറ്റുകളിലും റസിഡന്റ്സ് അസോസിയേഷനുകളിലും ഒന്നിച്ച് സോളാർ പാനലുകൾ സ്ഥാപിക്കാൻ സർക്കാർ സഹായം ലഭിക്കും. പഴയ ട്യൂബ് ലൈറ്റുകൾക്കും ബൾബുകൾക്കും പകരം കുറഞ്ഞ നിരക്കിൽ എൽഇഡി ബൾബുകൾ നൽകുന്ന പദ്ധതിയും കെഎസ്ഇബി നടപ്പാക്കുന്നുണ്ട്.​



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home