ad
Deshabhimani

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗം: നിയന്ത്രണം വേണോ? പൊതുജനങ്ങൾക്ക് അഭിപ്രായം അറിയിക്കാം

mobile addiction
വെബ് ഡെസ്ക്

Published on Feb 03, 2026, 06:14 PM | 1 min read

തിരുവനന്തപുരം: ആധുനിക ലോകത്ത് സാങ്കേതികവിദ്യ ഒഴിവാക്കാനാവില്ലെന്നിരിക്കെ, കുട്ടികൾക്കിടയിലെ സോഷ്യൽ മീഡിയ അഡിക്ഷൻ നിയന്ത്രിക്കുന്നതിൽ പൊതുജനങ്ങളുടെ അഭിപ്രായം തേടി വിദ്യാഭ്യാസ വകുപ്പ്. ലോകത്തെ പല വികസിത രാജ്യങ്ങളും മറ്റ് ഇന്ത്യൻ സംസ്ഥാനങ്ങളും കുട്ടികൾക്കായി സോഷ്യൽ മീഡിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന പശ്ചാത്തലത്തിൽ ഇന്റർനെറ്റ് സാക്ഷരതയിൽ മുൻപന്തിയിലുള്ള കേരളത്തിലും ഇത്തരം ചർച്ചകൾക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.


ഓടിക്കളിച്ചു വളരേണ്ട കുട്ടിക്കാലം മൊബൈൽ സ്ക്രീനുകളിലേക്ക് ഒതുങ്ങുന്നത് ശാരീരികവും മാനസികവുമായ വളർച്ചയെ ദോഷകരമായി ബാധിക്കുന്നുണ്ട്. ഡിജിറ്റൽ ലോകത്തിന് അടിമപ്പെടുന്ന തലമുറ നാടിന്റെ ഭാവിക്ക് തന്നെ വലിയ വെല്ലുവിളിയാകുമെന്നും മന്ത്രി വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി. ഇന്റർനെറ്റ് ഉപയോഗം പൂർണ്ണമായും തടയുക എന്നതല്ല സർക്കാർ ലക്ഷ്യമിടുന്നത്, മറിച്ച് അതിന്റെ വിവേകപൂർണ്ണമായ ഉപയോഗം എങ്ങനെ സാധ്യമാക്കാം എന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.


നിയന്ത്രണങ്ങൾ നടപ്പിലാക്കുന്നതിലെ രീതികളെക്കുറിച്ചാണ് പ്രധാനമായും സർക്കാർ അഭിപ്രായം തേടുന്നത്. കുട്ടികൾക്കായി കർശനമായ സോഷ്യൽ മീഡിയ നിയന്ത്രണ നിയമം കൊണ്ടുവരണോ അതോ രക്ഷിതാക്കളിലും കുട്ടികളിലും വ്യാപകമായ ബോധവൽക്കരണ പരിപാടികൾ സംഘടിപ്പിക്കുകയാണോ വേണ്ടത് എന്ന കാര്യത്തിൽ പൊതുസമൂഹത്തിന് നിർദ്ദേശങ്ങൾ സമർപ്പിക്കാം. നമ്മുടെ കുട്ടികളുടെ സുരക്ഷിതമായ ഭാവി ഉറപ്പുവരുത്താൻ എല്ലാവരുടെയും ക്രിയാത്മകമായ സഹകരണം പ്രതീക്ഷിക്കുന്നതായി മന്ത്രി അറിയിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home