കേരള കോൺഗ്രസ് നേതാവ് പ്രിൻസ് ലൂക്കോസ് അന്തരിച്ചു

അഡ്വ. പ്രിൻസ് ലൂക്കോസ് | Photo: FB?Prince Lukose
കോട്ടയം: കേരള കോൺഗ്രസ് ജോസഫ് വിഭാഗം സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. പ്രിൻസ് ലൂക്കോസ് (53) അന്തരിച്ചു. കുടുംബത്തോടൊപ്പം വേളാങ്കണ്ണിയിൽപോയി ട്രെയിനിൽ മടങ്ങുംവഴി തെങ്കാശിയിൽവെച്ച് ഹൃദയാഘാതം ഉണ്ടാവുകയായിരുന്നു. ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിങ്കൾ രാവിലെ കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിക്കും.
കോട്ടയം പെരുമ്പായിക്കാട് സ്വദേശിയാണ് പ്രിൻസ് ലൂക്കോസ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റുമാനൂരിൽ യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. യൂത്ത് ഫ്രണ്ട്, കെഎസ്‌സി സംസ്ഥാന അധ്യക്ഷനായിരുന്നു. കേരള കോൺഗ്രസ് സ്ഥാപക നേതാക്കളിൽ ഒരാളായ ഒ വി ലൂക്കോസിന്റെ മകനാണ് പ്രിൻസ്.
പ്രിൻസ് ലൂക്കോസിൻ്റെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പെടെയുള്ള നേതാക്കൾ അനുശോചിച്ചു








0 comments