ad
Deshabhimani

print edition ആഞ്ഞടിച്ച് സതീശൻ; താൻ പാർടി വളർത്തി; വേണുഗോപാൽ ഗ്രൂപ്പും

Congress.jpg

പ്രതീകാത്മക ചിത്രം

വെബ് ഡെസ്ക്

Published on May 12, 2026, 12:00 AM | 1 min read

തിരുവനന്തപുരം: എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിനെതിരെ ഹൈക്കമാൻഡിനുമുന്നിൽ ആഞ്ഞടിച്ച്‌ വി ഡി സതീശൻ. താൻ പാർടി വളർത്തിയപ്പോൾ വേണുഗോപാൽ ഗ്രൂപ്പ്‌ വളർത്തുകയായിരുന്നു എന്നും രാഹുലിന്റെ അടുപ്പക്കാരൻ എന്ന പരിവേഷം ദുരുപയോഗം ചെയ്‌തുവെന്നും സതീശൻ വ്യക്തമാക്കിയതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട്‌ ചെയ്‌തു.


മുഖ്യമന്ത്രിയെ തീരുമാനിക്കാൻ ഡെൽഹിയിൽ എഐസിസി നേതൃത്വവുമായി നടത്തിയ കൂടിക്കാഴ്‌ചയിലാണ്‌ സതീശൻ പരാതികൾ പറഞ്ഞത്‌. എഐസിസി പ്രസിഡന്റ്‌ മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവർ വി ഡി സതീശൻ, കെ സി വേണുഗോപാൽ, രമേശ്‌ ചെന്നിത്തല എന്നിവരോട്‌ ഒറ്റയ്‌ക്ക്‌ സംസാരിച്ചു.


ബ്ലോക്ക്‌ പ്രസിഡന്റ്‌ തലംമുതൽ മുകളിലേക്ക്‌ സ്വന്തം ഗ്രൂ‍പ്പ്‌ ഉണ്ടാക്കുന്നതിൽ വേണുഗോപാൽ വിജയിച്ചു. മറ്റു ഗ്രൂപ്പുകളിൽപ്പെട്ടവർക്ക്‌ ലഭിച്ച സ്ഥാനങ്ങൾ തന്റെ ശ്രമഫലമാണെന്ന്‌ ഓർമിപ്പിച്ച്‌ വിശ്വാസ്യത ഉറപ്പിക്കാൻ ശ്രമിച്ചു. പ്രതിപക്ഷ നേതാവ്‌ പദവി ഏറ്റെടുക്കുമ്പോൾ മുസ്ലിംലീഗ്‌ മുന്നണി വിടാനുള്ള ആലോചനയിലായിരുന്നു.


അവരെ കൂടെനിർത്താനായി. വെള്ളാപ്പള്ളിയെ എതിർത്തതിനാൽ ന്യൂനപക്ഷങ്ങളുടെ പിന്തുണ കിട്ടി. തെരഞ്ഞെടുപ്പിലെ ഉജ്വലവിജയം അതുകൊണ്ടുകൂടിയാണ്‌. പ്രവർത്തകരെ സഹായിക്കുന്നില്ലെന്നും ധിക്കാരിയെന്നും പണം സ്വരൂപിക്കാൻ കഴിവില്ലാത്തവനെന്നും വേണുഗോപാലിന്റെ അനുകൂലികൾ പ്രചരിപ്പിച്ചെന്നും സതീശൻ ഹൈക്കമാൻഡിനോട് പ
റഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home