ad
Deshabhimani

യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ്; വ്യക്തതയില്ലാതെ പ്രഖ്യാപനങ്ങളേറെ, വകയിരുത്തൽ നാമമാത്രം

v d satheesan
വെബ് ഡെസ്ക്

Published on Jun 19, 2026, 09:06 AM | 1 min read

തിരുവനന്തപുരം : യുഡിഎഫ് സർക്കാരിന്റെ ആദ്യ ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കുന്നു. 2026–27 സാമ്പത്തിക വർഷത്തേക്കുള്ള പുതുക്കിയ ബജറ്റ് ഇന്ന് രാവിലെ ഒമ്പതിന്‌ ധനമന്ത്രി കൂടിയായ മുഖ്യമന്ത്രി വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ചു. അടുത്ത 5 വർഷം സംസ്ഥാനത്ത് നടപ്പിലാക്കാൻ പോകുന്ന സമഗ്ര വികസനങ്ങളുടെ കൃത്യമായൊരു ദിശാസൂചികയായിരിക്കും ഈ ബജറ്റെന്ന് അദ്ദേഹം ബജറ്റ് അവതരണ പ്രസംഗത്തിൽ പറഞ്ഞു.


പുതുക്കിയ ബജറ്റ് എസ്റ്റിമേറ്റ് പ്രകാരം സംസ്ഥാനത്തിന്റെ റവന്യൂവരവ് 1,69,646.37 കോടി രൂപയായിരിക്കുമെന്നാണ് കണക്കാക്കുന്നത്; എന്നാൽ റവന്യൂ ചെലവ് 2,05,001.61 കോടി രൂപയായി ഉയരുമെന്നാണ് വിലയിരുത്തൽ. ഇതോടെ റവന്യൂ കമ്മി 35,355.30 കോടി രൂപയായിരിക്കുമെന്ന് ബജറ്റ് വ്യക്തമാക്കുന്നു. വികസന പ്രവർത്തനങ്ങൾക്കായുള്ള മൂലധന ചെലവുകൾക്കായി 19,651.41 കോടി രൂപയും വായ്പകളും മുൻകൂറുകളും ഇനത്തിൽ തുക വകയിരുത്തിയ ശേഷം തനി ബാധ്യത 1,398.65 കോടി രൂപയുമാണ് കണക്കാക്കിയിട്ടുള്ളത്.


ഇതുകൂടാതെ, സംസ്ഥാനത്തിന്റെ തനി പൊതുകടം 52,364.13 കോടി രൂപയും തനി പൊതു കണക്ക് 4,000 കോടി രൂപയുമാണ്. ഈ സാമ്പത്തിക വർഷത്തെ ആകെ ബജറ്റ് കമ്മി 41.23 കോടി രൂപയായിരിക്കുമെന്നാണ് സൂചന. വർഷാരംഭത്തിൽ -382.45 കോടി രൂപയായിരുന്ന രൊക്കബാക്കി (opening cash balance) വർഷാവസാനത്തോടെ -423.68 കോടി രൂപയായി മാറുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, ഇപ്പോൾ പുതുതായി പ്രഖ്യാപിച്ച 1,080.95 കോടി രൂപയുടെ അധിക ചെലവ് കൂടി കണക്കിലെടുക്കുമ്പോൾ, വർഷാന്ത്യത്തിലെ ആകെ രൊക്കബാക്കി (closing cash balance) -1504.63 കോടി രൂപയായി വർദ്ധിക്കുമെന്നാണ് ബജറ്റ് എസ്റ്റിമേറ്റ് വ്യക്തമാക്കുന്നത്.


ബജറ്റ് അവതരണത്തിന് ശേഷം സഭ പിരി‍ഞ്ഞു. തിങ്കളാഴ്ച രാവിലെ 9ന് വീണ്ടും സമ്മേളിക്കും.



Live Updates
2 months agoJun 19, 2026 11:06 AM IST

പകർച്ചവ്യാധികളുടെ വ്യാപനം


ആരോഗ്യമേഖലയുടെ ഏകോപനം ഇനി ശക്തിപ്പെടുത്തും. കാരുണ്യ പദ്ധതിയുടെ കുടിശ്ശിക ഘട്ടം ഘട്ടമായി മാത്രം നൽകും.

2 months agoJun 19, 2026 11:05 AM IST

പത്രപ്രവർത്തക പെൻഷൻ വർധിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് പ്രഖ്യാപനം. എന്നാൽ തുക വകയിരുത്തിയിട്ടില്ല.

2 months agoJun 19, 2026 11:01 AM IST

നികുതി പിരിവിന് ആംനസ്റ്റി പദ്ധതി.

2 months agoJun 19, 2026 11:01 AM IST

ലീവ് സറണ്ടറിൽ ഉചിതമായ തീരുമാനം എടുക്കും.

2 months agoJun 19, 2026 10:59 AM IST

വെണ്ടർമാരുടെ മുദ്രപ്പത്ര വിൽപ്പന മൂന്ന് ലക്ഷമാക്കി

2 months agoJun 19, 2026 10:58 AM IST

ആറന്മുള കണ്ണാടിക്ക് വിപണി കൂട്ടും


ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററിന് 1 കോടി.

പള്ളിയോട ​ഗ്രാന്റ് 15,000 രൂപയാക്കി

2 months agoJun 19, 2026 10:54 AM IST

കൊല്ലം ചിന്നക്കടയിൽ സ്കൈവേ, അർബൻ പാർക്ക് എന്നിവയ്ക്ക് 5 കോടി

2 months agoJun 19, 2026 10:53 AM IST

ലോട്ടറി വകുപ്പിൽ സമഗ്ര പുനഃസംഘടന

ലോട്ടറി സമ്മാനഘടന പുനഃസംഘടിപ്പിക്കും.

2 months agoJun 19, 2026 10:52 AM IST

ക്ഷേമ പെൻഷൻ വർധന ഇല്ല

2 months agoJun 19, 2026 10:50 AM IST
  • സ്വകാര്യ ബസുകൾക്ക് നികുതുയിളവ്

  • ത്രൈമാസ നികുതിയിൽ 50 ശതമാനം ഇളവ്

  • ടൂറിസ്റ്റ് ബസുകളുടെയും ത്രൈമാസ നികുതിയും കുറച്ചു.

  • നിലവിലെ ത്രൈമാസ നികുതിയായ സീറ്റ് ഒന്നിന് 2000 രൂപ എന്ന നിരക്ക് 900 രൂപയാക്കി

  • സ്ലീപ്പ‌ർ ഒന്നിന് 3000 രൂപയെന്നത് 1500 രൂപയായും കുറച്ചു.


2 months agoJun 19, 2026 10:50 AM IST
  • വീര്യം കുറഞ്ഞ മദ്യത്തിന് 120 ശതമാനം നികുതി

  • ഇലക്ട്രിക് വാഹനങ്ങൾക്ക് റോഡ് നികുതി 15 ശതമാനമാക്കി ഉയർത്തി.

2 months agoJun 19, 2026 10:49 AM IST

മലപ്പുറത്ത് ആധുനിക കാൻസർ സെന്ററിന് 10 കോടി

2 months agoJun 19, 2026 10:48 AM IST
  • ആർ ശങ്കറിന് പട്ടത്ത് ഒരു കോടിയുടെ സ്മാരകം.

  • ഡൽഹിയിൽ ശ്രീനാരായണ ഗുരുവിന് സാംസ്കാരിക കേന്ദ്രം.

  • തൃത്താലയിൽ കെ ആർ നാരായണൻ സിവിൽ സർവീസ് അക്കാദമി

  • നടൻ സലീം കുമാറിന് എറണാകുളം ജില്ലയിൽ സ്മാരകം നിർമിക്കാൻ ഒരു കോടി വകയിരുത്തി

  • ഗസൽ ഗായകൻ ഉമ്പായിയുടെ പേരിൽ മ്യൂസിക് അക്കാദമി സ്ഥാപിക്കാൻ ഒരു കോടി

2 months agoJun 19, 2026 10:48 AM IST

സർക്കാർ ജീവനക്കാർക്ക് ഡിഎ - ഡിആർ എന്നിവ മുടക്കം കൂടാതെ നൽകും.

2 months agoJun 19, 2026 10:45 AM IST

പുതിയ ജില്ലകളും താലൂക്കുകളും രൂപീകരിക്കുന്നതിനെക്കുറിച്ച് പഠിക്കാൻ കമീഷൻ

2 months agoJun 19, 2026 10:40 AM IST

ട്രെഷറി വകുപ്പിന് 20 കോടി, റവന്യൂ വകുപ്പിന് 76 കോടി, സർവേ വകുപ്പിന് 17 കോടി,

2 months agoJun 19, 2026 10:40 AM IST

സ്ത്രീകളോടുള്ള അതിക്രമം തടയാൻ മകൾക്കൊപ്പം പദ്ധതി.


കുട്ടികളോടുള്ള അതിക്രമം തയാൻ ശ്രമങ്ങൾ നടത്തും.


പൊലീസ് സ്റ്റേഷനുകളിൽ കൂടുതൽ വനിത എസ്എച്ച്ഒമാരെ നിയോഗിക്കും.

2 months agoJun 19, 2026 10:40 AM IST

ഓപ്പറേഷൻ തൂഫാന് 10 കോടി

2 months agoJun 19, 2026 10:40 AM IST

റാഗിങ് തടയാൻ പദ്ധതി.

2 months agoJun 19, 2026 10:40 AM IST

ശബരിമല, ഗുരുവായൂർ, കൊട്ടിയൂർ, തിരുവല്ലം എന്നിവിടങ്ങളെ ബന്ധിപ്പിച്ച് തിരുപ്പതി മോഡൽ വികസനം
ക്ഷേത്രങ്ങളോട് ചേർന്നുള്ള കുളങ്ങളും തോടുകളും നവീകരിക്കുന്നതിന് 5 കോടി.

2 months agoJun 19, 2026 10:38 AM IST

മത്സ്യത്തൊഴിലാളികൾക്കുള്ള മണ്ണെണ്ണ സബ്സിഡി വർധിപ്പിച്ചു. സബ്സിഡി തുക 75 രൂപയാക്കി. മത്സ്യത്തൊഴിലാളികൾക്ക് പ്രത്യേക ഭവന പദ്ധതി.


2 months agoJun 19, 2026 10:37 AM IST

ആറന്മുള കണ്ണാടി എക്സിബിഷൻ സെന്ററിന് 1 കോടി, കോഴിക്കോട് വിമാനത്താവളത്തിലേക്ക് എലിവേറ്റഡ‍് ഹൈവ – പഠനത്തിന് 1 കോടി, പൊന്നാനി തീരദേശ സംരക്ഷണഭിത്തി നിർമാണത്തിന് 3 കോടി. പൊന്നാനി കേന്ദ്രമാക്കി കൾച്ചറൽ ബിനലെ സംഘടിപ്പിക്കും.


2 months agoJun 19, 2026 10:36 AM IST

കോട്ടയത്തെ സ്കൈവാക്കിന്റെ പ്രവൃത്തികൾ പുനരാരംഭിക്കും.


2 months agoJun 19, 2026 10:35 AM IST

ടൂറിസത്തെ വ്യവസായമായി പ്രഖ്യാപിക്കും.

2 months agoJun 19, 2026 10:33 AM IST

ആലപ്പുഴയിൽ തീർഥാടന സർക്യൂട്ട്

2 months agoJun 19, 2026 10:29 AM IST

ഗതാഗത മേഖലയ്ക്ക് 1578 കോടി, മോട്ടോർ വാഹന വകുപ്പിന് 20 കോടി

2 months agoJun 19, 2026 10:22 AM IST
  • ആരോഗ്യ മേഖലയ്ക്ക് 2074 കോടി

  • തിരുവനന്തപുരത്ത് രണ്ടാം മെഡിക്കൽ കോളജ്. ഹരിപ്പാട് മെഡിക്കൽ കോളജ്. ഇതിനായി 100 കോടി വകയിരുത്തും.

  • സ്കൂൾ ഹെൽത്ത് ബ്രിഗേഡ് രൂപീകരിക്കും.

  • കാസർകോട്, ഇടുക്കി, മഞ്ചേരി മെഡിക്കൽ കോളേജുകൾ വികസിപ്പിക്കും.

  • 40 കഴിഞ്ഞവർക്ക് ആരോഗ്യ പരിശോധനാ ധനസഹായം

  • മെഡിസെപ് പരിഷ്കരിക്കും.


2 months agoJun 19, 2026 10:21 AM IST

ഓപ്പറേഷൻ തൂഫാന് 10 കോടി,


2 months agoJun 19, 2026 10:09 AM IST

പ്രവാസി ഇൻവെസ്റ്റ്മെന്റ് ഫണ്ട് രൂപീകരിക്കും. സമാനസ്വഭാവമുള്ള ക്ഷേമനിധി ബോർഡുകൾ ലയിപ്പിക്കും.


2 months agoJun 19, 2026 10:09 AM IST
  • റബ്ബറിന് താങ്ങുവില 250 രൂപയാക്കി ഉയർത്തും.

  • കൃഷി സഖി വനിത വികസന പദ്ധതി, നെല്ല് സംഭരണ വില നൽകും

  • ക്ഷീര വികസനത്തിന് 102.88 കോടി

  • കശുവണ്ടി മേഖലയിൽ സമഗ്ര പാക്കേജ്

  • മൺപാത്ര നിർമാണ തൊഴിലാളികൾക്ക് പ്രത്യേക ആനുകൂല്യം നടപ്പാക്കും.


2 months agoJun 19, 2026 10:07 AM IST

കൊച്ചിയിൽ ജെ സി ഡാനിയൽ ഇന്റർനാഷണൽ ഫിലിം സിറ്റി - ചിത്ര നഗരം സ്ഥാപിക്കും. സിനിമയ്ക്ക വ്യവസായ പദവി നൽകും. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിനായി സ്ഥിര വേദി സൃഷ്ടിക്കും. ആന്റി പൈറസി സെൽ രൂപീകരിക്കും.

2 months agoJun 19, 2026 10:04 AM IST

പട്ടികജാതി മേഖലയ്ക്ക് 527.68 കോടി, വിലങ്ങാടിനായി പാക്കേജ്, പുനരധിവാസത്തിന് 5 കോടി, സഹകരണ മേഖലയ്ക്ക് 114 കോടി, വ്യവസായ മേഖലയ്ക്ക് 1550 കോടി, കയർ മേഖലയ്ക്ക് 107 കോടി, ഗ്രാമ വികസനത്തിന് 2138 കോടി, കാർഷിക മേഖലയ്ക്ക് 1534.98 കോടി, നഗര വികസനത്തിന് 997.88 കോടി, തൊഴിൽ മേഖലയ്ക്ക് 650 കോടി, ജല വിതരണത്തിന് 895 കോടി, സാമൂഹിക ക്ഷേമത്തിന് 590 കോടി, ന്യൂനപക്ഷ ക്ഷേമത്തിന് 77,91 കോടി, ഉന്നത വിദ്യാഭ്യാസ മേഖലയ്ക്ക് 1,477 കോടി, സ്കൂൾ വിദ്യാഭ്യാസം- 1032 കോടി

ഗ്രാമ സഭകൾ ഓൺലൈനാക്കും.

2 months agoJun 19, 2026 10:02 AM IST

അന്താരാഷ്ട്ര നിലവാരത്തിലുള്ള ഫുട്ബോൾ സ്റ്റേഡിയം മലബാറിൽ നിർമിക്കാൻ 50 കോടി

കായിക യുവജന മേഖലയ്ക്ക് 175.77 കോടി

2 months agoJun 19, 2026 10:01 AM IST

ആശമാരെ കൈവിട്ട് ബജറ്റ് പ്രഖ്യാപനം
ഓണറേറിയത്തിൽ വർധനവില്ല. 21000 ആക്കുമെന്ന പ്രഖ്യാപനം പാലിച്ചില്ല.

2 months agoJun 19, 2026 09:57 AM IST

മലയാളം എ ഐ സംരംഭത്തിന് 10 കോടി

2 months agoJun 19, 2026 09:56 AM IST

പ്രിയദർശിനി പദ്ധതിയ്ക്ക് 600 കോടി

2 months agoJun 19, 2026 09:55 AM IST
  • പെരുമ്പാവൂരിൽ ഫർണിച്ചർ ഹബ്ബിന് 10 കോടി

  • കേരള ഗോൾഡ് ഹബ്ബിന് 10 കോടി

2 months agoJun 19, 2026 09:54 AM IST

ജെൻ സീ, ന്യൂ ജെൻ ടെക് വികസനത്തിന് 50 കോടി

2 months agoJun 19, 2026 09:54 AM IST

കേരള ഡിസാസ്റ്റർ റിസീലിയൻസ് പ്രോഗ്രാമിന് 15 കോടി

2 months agoJun 19, 2026 09:53 AM IST

തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതി

2 months agoJun 19, 2026 09:52 AM IST

ബഹിരാകാശ മേഖലയിലെ പ്രവർത്തനങ്ങൾ സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് സർക്കാർ.


സ്വകാര്യ സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രങ്ങളെ പ്രോത്സാഹിപ്പിക്കും. സാറ്റ്ലൈറ്റ് നിർമാണ കേന്ദ്രത്തിനായി 5 കോടി. സാറ്റ്ലൈറ്റ് ടെക്നോളജിക്ക് ഊന്നൽ നൽകി ഗവേഷണ സ്ഥാപനങ്ങൾ ആരംഭിക്കും.

2 months agoJun 19, 2026 09:44 AM IST

പാചകകല ഇന്സ്റ്റിറ്റ്യൂട്ട് സ്ഥാപിക്കും.

2 months agoJun 19, 2026 09:44 AM IST

എം ടി വാസുദേവൻ നായരുടെ പേരിൽ കൾച്ചറൽ പാർക്ക് നിർമിക്കും


തൃശൂരിൽ ജോൺസൺ മാഷ് മ്യൂസിക് അക്കാദമിക്ക് 50 കോടി

2 months agoJun 19, 2026 09:43 AM IST

എല്ലാ കുടുംബങ്ങൾക്കും 25 ലക്ഷം രൂപ ഇൻഷുറൻസ് നൽകുന്ന‌ ഇന്ദിര ഗ്യാരണ്ടിയിലെ ഉമ്മൻചാണ്ടി ഉമ്മൻ ചാണ്ടി ആരോഗ്യ ഇൻഷുറൻസിന് 10 കോടി മാത്രം

2 months agoJun 19, 2026 09:36 AM IST

സതേൺ ഇക്കണോമി കോറിഡോർ

2 months agoJun 19, 2026 09:31 AM IST

കേരള ഹെൽത്ത് ലൈഫ് സയൻസ് സിറ്റിക്ക് 200 കോടി.

2 months agoJun 19, 2026 09:23 AM IST

ഗ്ലോബൽ ജോബ് വാച്ച് ടവർ സ്ഥാപിക്കും

മികവിന്റെ കേന്ദ്രങ്ങൾ കൊണ്ടുവരും. വിദേശ സർവകലാശാലകളുമായി സഹകരിക്കും. സർവകലാശാല ബിൽ പരിഷ്കരിക്കും. ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കായി കേരള നോളജ് വാലി. വയനാട് ട്രൈബൽ യൂണിവേഴ്സിറ്റിക്ക് 50 കോടി അനുവദിച്ചു.

2 months agoJun 19, 2026 09:23 AM IST

എംഎസ്എംഇ സംരംഭങ്ങൾക്ക് 100 കോടി

10000 എംഎസ്എംഇ പദ്ധതികൾ ആരംഭിക്കും. എംഎസ്എംഇ ​ഗ്രോത്ത് സ്കീം.

പുതിയ സംരംഭകർക്കായി ഇൻക്യുബേഷൻ സെന്റർ


2 months agoJun 19, 2026 09:23 AM IST

ഡാറ്റ അധിഷ്ഠിത ഇൻവെസ്റ്റ്മെന്റിന് ഏകജാലക സംവിധാനം - ഇൻവെസ്റ്റ് കേരളം


മികച്ച മനുഷ്യ വിഭവ ശേഷി, മികച്ച സാക്ഷരത, മികച്ച് ആരോഗ്യ വിദ്യാഭ്യാസ സൂചികകൾ, ശക്തമായ ഉപഭോക്തൃ വിപണി, സാമൂഹിക സ്ഥിരത എന്നിവ കേരളത്തിന്റെ വലിയ ശക്തികൾ.


ഭൂമിലഭ്യതയിലെ പരിമിതികൾ, ഉയർന്ന ഭൂവില, വേതന നിരക്ക്, നടപടിക്രമങ്ങളിലെ കാലതാമസം എന്നിവ പരിഹരിക്കാൻ ഡാറ്റാ അധിഷ്ഠിത ഇൻവെസ്റ്റ് കേരളം എന്ന പേരിൽ പ്രത്യേക സെൽ രൂപീകരിക്കും.


ഭൂ നിയമങ്ങളിൽ പരിഷ്കരണം നടത്തും. ലാൻഡ് ബാങ്ക് സൃഷ്ടിക്കും. ഭൂ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റം കൊണ്ടുവരും.

2 months agoJun 19, 2026 09:22 AM IST

കരിമണൽ ഖനനത്തിൽ സ്വകാര്യ നിക്ഷേപം

ആലപ്പുഴ ബ്ലൂ ഇക്കണോമിയുടെ തലസ്ഥാനമാക്കും. നരേന്ദ്ര മോദിയുടെ ബ്ലൂ ഇക്കണോമിക്ക് പിന്നാലെ കേരളവും.

2 months agoJun 19, 2026 09:17 AM IST

വിമാനത്താവള വികസനത്തിന് 200 കോടി. വ്യോമയാന മേഖലയിലും സ്വകാര്യവൽക്കരണം ലക്ഷ്യമിട്ട് സർക്കാർ.


വർധിച്ചുവരുന്ന വ്യാമയാന ആവശ്യകത, കയറ്റുമതി ലോജിസ്റ്റിക്സ്, വിനോദ സഞ്ചാര മേഖലകളിലെ സാധ്യതകൾ എന്നിവ കണക്കിലെടുത്ത് സംസ്ഥാനത്തെ നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളെയും കേന്ദ്രീകരിച്ച് കേരളത്തെ ഏഷ്യയിലെ പ്രധാന ലൊജിസ്റ്റ്ക്സ് ഹബ്ബാക്കിമാറ്റാനുള്ള പ്രാരംഭ ഘട്ടത്തിനായി 200 കോടി അനുവദിച്ചു.

2 months agoJun 19, 2026 09:17 AM IST

ആരോഗ്യ വിദ്യാഭ്യാസ മേഖലകളിൽ നിക്ഷേപങ്ങൾ വർധിപ്പിച്ച് ഡെസ്റ്റിനേഷൻ പോയിന്റാക്കുമെന്ന് പ്രഖ്യാപനം


സ്വകാര്യ സർവകലാശാലാ ബില്ലിൽ കാലോചിത മാറ്റം വരുത്തും.

2 months agoJun 19, 2026 09:16 AM IST

യുഡിഎഫ് പ്രഖ്യാപിച്ച ആറ് ഇന്ദിര ഗ്യാരണ്ടികളിൽ രണ്ട് എണ്ണം നടപ്പിലാക്കി

2 months agoJun 19, 2026 09:16 AM IST

മാരി ടൈം മ്യൂസിയത്തിന് 50 കോടി

മുസിരീസ് മുതൽ ബേപ്പൂർ ഉരു നിർമാതാക്കൾ വരെയും കൊല്ലം ട്രേഡ് റൂട്ട് മുതൽ വിഴിഞ്ഞം ആഴക്കടൽ തുറമുഖം വരെയും കേരളത്തിന്റെ മാരിടൈം ചരിത്രത്തിൽ കേന്ദ്ര സ്ഥാനമുണ്ട്. ഈ പൈതൃകം സംരക്ഷിക്കുന്നതിനും പരിഭോഷിപ്പിക്കുന്നതിനും കേരളത്തിന്റെ സമുജദ്ര യാത്രാ ചരിത്രം, കപ്പൽ നിർമാണ പാരമ്പര്യം, വാണിജ്യ പൈതൃകം, കടൽ മേഖലാ ജീവിത സംസ്കാരം എന്നിവ ഒരുമിപ്പിച്ച് അന്തർ ദേശീയ മാരിടൈം മ്യൂസിയം സ്ഥാപിക്കും.


2 months agoJun 19, 2026 09:15 AM IST

ജല ഗതാതം വികസിപ്പിക്കാൻ പദ്ധതി

2 months agoJun 19, 2026 09:15 AM IST

മാരിടൈംസമ്പദ് വ്യവസ്ഥ ലക്ഷ്യമിട്ട് മിഷൻ സമുദ്ര. പദ്ധതിയ്ക്ക് 400 കോടി വകയിരുത്തി. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വ‌ർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും. കേരളത്തിന്റെ 600 കിലോമീറ്റർ തീരദേശം രണ്ട് അന്താരാഷ്ട്ര തുറമുഖങ്ങൾ, കണ്ടെയ്നർ ട്രാൻസിറ്റ്മെന്റ് ടെർമിനൽ, 17 നോൺ മേജർ തുറമുഖങ്ങൾ, മറ്റ് ജലസ്രോതസുകൾ എന്നിങ്ങനെയുള്ള സാധ്യതകൾ സംയോജിപ്പിച്ച് 5 വ‌ർഷത്തിനുള്ളിൽ കേരളത്തെ ലോക മാരിടൈം ഭൂപടത്തിൽ വലിയ ശക്തിയാക്കി വളർത്തും. വിഴിഞ്ഞത്ത് കപ്പൽ നിർമാണ കേന്ദ്രം തുടങ്ങും. തീരദേശത്തുള്ളവർക്ക് തൊഴിൽ സംവരണം.

2 months agoJun 19, 2026 09:13 AM IST

സാമ്പത്തിക രംഗത്തെ പരമ്പരാഗത രീതികൾ മാറ്റണം. സിൽവർ ഇക്കണോമി സൃഷ്ടിക്കും

2 months agoJun 19, 2026 09:12 AM IST

കിഫ്ബി സമഗ്രമായി പരിഷ്കരിക്കും

2 months agoJun 19, 2026 09:09 AM IST

കേരളത്തിന് ലഭിക്കാനുള്ള കേന്ദ്ര വിഹിതത്തിൽ ഇരുപതിനായിരത്തി അഞ്ഞൂറ് കോടിയുടെ കുറവ്

2 months agoJun 19, 2026 09:09 AM IST

പുതുയുഗ കേരളമാണ് ലക്ഷ്യം

2 months agoJun 19, 2026 09:09 AM IST

ബജറ്റ് അടുത്ത അഞ്ച് വർഷത്തെ വികസനത്തിന്റെ ദിശാ സൂചികയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ

2 months agoJun 19, 2026 09:09 AM IST

ആരോ​ഗ്യ വിദ്യാഭ്യാസ മേഖലയുടെ വികസനം, തൊഴിലില്ലായ്മയ്ക്ക് പരിഹാരം, വയോജനക്ഷേമം, പിന്നോക്കാവസ്ഥയിലുള്ളവരെയും പാർശ്വ വൽക്കരിക്കപ്പെട്ടവരെയും മുഖ്യ ധാരയിലേക്ക് കൊണ്ടുവരുന്നതിലും ഊന്നിയാണ് ബജറ്റ് തയാറാക്കിയതെന്ന് മുഖ്യമന്ത്രി







deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home