തുറമുഖങ്ങൾ സ്വകാര്യമേഖലയ്ക്ക് തീറെഴുതുന്നു; ബജറ്റിൽ പ്രഖ്യാപനം നടത്തി മുഖ്യമന്ത്രി

വി ഡി സതീശൻ
തിരുവനന്തപുരം : സംസ്ഥാനത്തെ തുറമുഖങ്ങളുടെ വികസനം എന്ന പേരിൽ സർക്കാർ ആസ്തികൾ സ്വകാര്യ പങ്കാളിത്തത്തോടെ വിട്ടുനൽകാൻ തീരുമാനം. ഇന്നത്തെ ബജറ്റിലാണ് പ്രഖ്യാപനം നടത്തിയത്. കൊല്ലം, ബേപ്പൂർ, അഴീക്കൽ തുടങ്ങിയ പ്രധാന തുറമുഖങ്ങളിലടക്കം സ്വകാര്യ നിക്ഷേപം കൊണ്ടുവരുമെന്ന് വ്യക്തമാക്കി.
ചരക്ക് ഗതാഗതത്തിനും വ്യവസായ വികസനത്തിനുമായി 13 നോൺ മേജർ തുറമുഖങ്ങളിലെ ഭൂമിയും കെട്ടിടങ്ങളും സ്വകാര്യ മേഖലയ്ക്ക് കൈമാറാനാണ് നീക്കം. മാരിടൈം ടൂറിസം, ലോജിസ്റ്റിക്സ്, മ്യൂസിയം തുടങ്ങിയവയുടെ മറവിൽ സർക്കാർ ഭൂമി സ്വകാര്യ കമ്പനികൾക്ക് വിട്ടുനൽകുന്നതിലൂടെ പൊതുമേഖലാ ആസ്തികൾ പൂർണമായും സ്വകാര്യവത്കരിക്കാനാണ് സർക്കാർ ശ്രമിക്കുന്നത്. കേരള മാരിടൈം പോളിസിയിലൂടെ സ്വകാര്യ നിക്ഷേപകർക്ക് കൂടുതൽ മുൻഗണന നൽകുന്ന ബജറ്റാണ് സർക്കാർ അവതരിപ്പിക്കുന്നത്.









0 comments