ad
Deshabhimani

print edition തീരദേശത്തും പുഞ്ചിരി ; മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും തീരദേശവികസനവും 
തുടരാൻ വിവിധ പദ്ധതികൾ

Fishermen
വെബ് ഡെസ്ക്

Published on Jan 30, 2026, 01:47 AM | 1 min read


മത്സ്യത്തൊഴിലാളികളുടെ ക്ഷേമവും തീരദേശവികസനവും തുടരാൻ വിവിധ പദ്ധതികൾക്ക്‌ തുക നീക്കിവച്ച്‌ സംസ്ഥാനബജറ്റ്‌. തൊഴിലാളികളുടെ ജീവിതസുരക്ഷ ഉറപ്പുവരുത്തിയും മെച്ചപ്പെട്ട സാമൂഹ്യസുരക്ഷാപദ്ധതികൾ ഏർപ്പെടുത്തിയും കടൽക്ഷോഭം നേരിടുന്ന ഗ്രാമങ്ങളുടെ പുനരധിവാസവും തുടരുകയാണ്‌. എല്ലാമത്സ്യബന്ധന തൊഴിലാളികൾക്ക്‌ ഗ്രൂപ്പ്‌ ഇൻഷുറൻസ്‌ പദ്ധതി ആരംഭിക്കാൻ 10 കോടി രൂപ അനുവദിച്ചു.


ഉൾനാടൻ മത്സ്യബന്ധനമേഖലയുടെ വികസനവും പൊതുവിൽ മത്സ്യബന്ധനമേഖലയുടെ വികസനവും ഉറപ്പാക്കും. മത്സ്യബന്ധന വകുപ്പിന്‌ 166.31 കോടി രൂപയും ഹാർബർ എൻജിനീയറിങ്‌ വകുപ്പിന്‌ 35.31 കോടിയും ഫിഷറീസ്‌ സർവകലാശാലയ്‌ക്ക്‌ 37.50 കോടി ഉൾപ്പെടെ 239.12 കോടി നീക്കിവച്ചു. തീരദേശ വികസനത്തിനായി 183.89 കോടി രൂപയും അനുവദിച്ചു. അടിസ്ഥാന സ‍ൗകര്യവികസനത്തിനും മത്സ്യത്തൊഴിലാളികളുടെ മാനവശേഷി വികസനത്തിനുമായി 143.2 കോടിയും വകയിരുത്തി.


•പുനർഗേഹം പദ്ധതിക്ക്‌ 64.20 കോടി

•മറൈൻ ആംബുലൻസിന്‌ 2.5 കോടി

•സംയോജിത മത്സ്യബന്ധന വികസനത്തിനും പരിപാലനത്തിനും 8 കോടി

•സന്പാദ്യ സമാശ്വാസ പദ്ധതിക്ക്‌ 22 കോടി

•അക്വാകൾച്ചർ വികസന പദ്ധതിക്ക്‌ 70 കോടി

•കടൽ സുരക്ഷയ്‌ക്കും കടൽരക്ഷാപ്രവർത്തനത്തിനും 3 കോടി

•സംയോജിത തീരദേശ വികസന പദ്ധതിക്ക്‌ 15 കോടി

•മത്സ്യവിത്തുഫാമുകൾ, നഴ്‌സറികൾ, ഹാച്ചറികൾ എന്നിവയ്‌ക്കായി 18 കോടി

•മത്സ്യബന്ധന തുറമുഖങ്ങളുടെ അറ്റകുറ്റപ്പണി, മണ്ണുനീക്കൽ പദ്ധതിക്ക്‌ 12.30 കോടി



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home