ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം: പ്രതിക്ക് 40 വര്‍ഷം കഠിനതടവ്

പ്രതി സനീഷ്
കാഞ്ഞങ്ങാട്: ഏഴുവയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിക്ക് 40 വർഷം കഠിനതടവും 60,000 രൂപ പിഴയും വിധിച്ചു. കാസർകോട് മാലോം അതിരുമാവ് പാപ്പിനി വീട്ടില്‍ പി സനീഷിനെ (33) യാണ് ഹൊസ്ദുര്‍ഗ് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതി ജഡ്ജി പി എം സുരേഷ് ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ ഒരു വര്‍ഷം അധികതടവ് അനുഭവിക്കണം.
ചിറ്റാരിക്കാല്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഏഴുവയസുകാരിയെ 2023 വർഷം മുതൽ വിവിധ ദിവസങ്ങളിൽ രാത്രി വീട്ടിലെത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. ചിറ്റാരിക്കാല്‍ പൊലീസ് രജിസ്റ്റർചെയ്ത കേസിൽ അന്വേഷണം നടത്തി കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത് അന്നത്തെ ഇൻസ്പെക്ടർ രഞ്ജിത്ത് രവീന്ദ്രനാണ്. പ്രോസിക്യൂഷന് വേണ്ടി ഹൊസ്ദുർഗ് സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ എ ഗംഗാധരന്‍ ഹാജരായി.










0 comments