ad
Deshabhimani

കാസർകോട് ദേശീയപാത ഉപരോധം; പ്രതിഷേധം ടോൾ പിരിവിനെതിരെ

kumbala toll plaza
വെബ് ഡെസ്ക്

Published on Jan 12, 2026, 09:50 AM | 1 min read

കാസർകോട്: കാസർകോട് ആരിക്കാടിയിൽ ദേശീയപാത ഉപരോധം. ടോൾ പിരിക്കുന്നതിനെതിരെയാണ് പ്രതിഷേധം. വാഹനങ്ങൾ തടഞ്ഞതോടെ ദേശീയപാതയിൽ ​ഗതാ​ഗതക്കുരുക്കുണ്ടായി. വലിയ ജനക്കൂട്ടം പ്രദേശത്ത് തടിച്ചുകൂടിയിട്ടുണ്ട്. ആക്ഷൻ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. സ്ഥിതി​ഗതികൾ നിയന്ത്രിക്കാൻ 400ലധികം പൊലീസുകാരെ പ്രദേശത്ത് വിന്യസിച്ചിട്ടുണ്ട്. നാല് ഡിവൈഎസ്പിമാർ സ്ഥലത്തുണ്ട്.


ഇന്ന് രാവിലെ എട്ട് മുതൽ ആരിക്കാടി ടോൾ പ്ലാസയിൽ നിന്ന ടോൾപിരിവ് ആരംഭിക്കുമെന്ന് അറിയിപ്പിനെ തുടർന്നാണ് പ്രതിഷേധവുമായി ആക്ഷൻ കമ്മിറ്റി എത്തിയത്. ടോൾപിരിവ് അം​ഗീകരിക്കില്ല എന്നാണ് കമ്മിറ്റിയുടെ നിലപാട്. 60 കിലോമീറ്റർ അകലത്തിൽ മാത്രമേ ടോൾ പ്ലാസകൾ സ്ഥാപിക്കൂ എന്ന് ദേശീയ പാതാ അതോറിറ്റി നേരത്തെ അറിയിച്ചിരുന്നു. എന്നാൽ തലപ്പാടി, ആരിക്കാടി എന്നീ ടോൾ പ്ലാസകൾ തമ്മിൽ 22 കിലോമീറ്റർ മാത്രമാണ് ദൂരമുള്ളത്. അടുത്തടുത്തായി ടോൾ ​ഗേറ്റുകൾ സ്ഥാപിക്കുന്നതിനെതിരെയാണ് പ്രതിഷേധം.


ചാലുംകാലിലായിരുന്നു ടോൾഗേറ്റ് സ്ഥാപിക്കേണ്ടിയിരുന്നത്. എന്നാൽ രണ്ടാം റീച്ചിൽ പണി പൂർത്തിയാകാത്തതിനാൽ ഒന്നാം റീച്ചിൽ നിർമാണം പൂർത്തിയായ ആരിക്കാടിയിൽ താത്കാലിക ടോൾ ഗേറ്റ് സ്ഥാപിക്കുകയായിരുന്നു. ഇതിനെതിരെയാണ് പ്രതിഷേധം നടന്നത്. പ്രതിഷേധത്തിനിടെ സംഘർഷമുണ്ടായതോടെ മ‍ഞ്ചേശ്വരം എംഎൽഎ എ കെ എം അഷ്റഫ് ഉൾപ്പെടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.






deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home