Deshabhimani

കണ്ണൂരിൽ വാഹനാപകടത്തിൽ 19-കാരന് ദാരുണാന്ത്യം

abhinav kannur died
വെബ് ഡെസ്ക്

Published on Sep 30, 2026, 03:25 PM | 1 min read

ആലക്കോട്: കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അമ്മയെ കണ്ടശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്ന പത്തൊമ്പതുകാരൻ വാഹനാപകടത്തിൽ മരണപ്പെട്ടു. വായാട്ടുപറമ്പ് ജങ്ഷനിലെ സുരേഷ്-സ്മിത ദമ്പതികളുടെ മകൻ അഭിനവ് സുരേഷാണ് (19) ബൈക്കപകടത്തിൽ മരിച്ചത്. പരിയാരം അമ്മാനപ്പാറയിൽ ചുടല-മാതമംഗലം റോഡിൽ ബുധനാഴ്ച്ച രാവിലെ ഏഴരയോടെയായിരുന്നു അപകടം.


രോഗിയായ അമ്മയോടൊപ്പം ആശുപത്രിയിൽ കൂട്ടിരുന്ന ശേഷം ബൈക്കിൽ വായാട്ടുപറമ്പിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു അഭിനവ്. വഴിമധ്യേ മുടിക്കാനം ജംഗ്ഷനിൽ വെച്ച് അഭിനവ് സഞ്ചരിച്ച ബൈക്ക് മുന്നിൽ പോവുകയായിരുന്ന ചെങ്കൽ ലോറിയിൽ ഇടിച്ച് നിയന്ത്രണം വിടുകയായിരുന്നു. തുടർന്ന് എതിരെ മണൽ കയറ്റി വരികയായിരുന്ന ടോറസ് ലോറിക്കടിയിലേക്ക് വീണു.


റോഡിൽ തെറിച്ചുവീണ അഭിനവിന്റെ ശരീരത്തിലൂടെ ടോറസ് കയറിയിറങ്ങി സംഭവസ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. മൃതദേഹം കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home